ഗോവയിലെ ഡാമില്‍ വെച്ച് നഗ്ന വീഡിയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റില്‍
പനാജി: സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറുകയും തീരദേശത്ത് വെച്ച് നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നുമുള്ള പരാതിയില്‍ നടിയും മോഡലുമായ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു. ഗോവ പൊലീസാണ് പൂനത്തിനെ അറസ്റ്റ് ചെയ്തത്. തെക്കന്‍ ഗോവ ജില്ലയായ കനകോണത്തില് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചുവെന്നാരോപിച്ച് സംഭവത്തില്‍ രണ്ട് പൊലീസുകാരേയും സസ്പെന്റ് ചെയ്തിട്ടുണ്ട്. ഗോവയിലെ കനക്കോണയിലെ ചാപോളി ഡാമില്‍ വെച്ചായിരുന്നു പൂനം വീഡിയോ ഷൂട്ട് ചെയ്തത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ ഇത്തരമൊരു ഷൂട്ടിംഗ് നടന്നതിന് പിന്നാലെ വലിയ വിവാദം ഉയര്‍ന്നിരുന്നു. […]

പനാജി: സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറുകയും തീരദേശത്ത് വെച്ച് നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നുമുള്ള പരാതിയില്‍ നടിയും മോഡലുമായ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു. ഗോവ പൊലീസാണ് പൂനത്തിനെ അറസ്റ്റ് ചെയ്തത്. തെക്കന്‍ ഗോവ ജില്ലയായ കനകോണത്തില് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചുവെന്നാരോപിച്ച് സംഭവത്തില്‍ രണ്ട് പൊലീസുകാരേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.
ഗോവയിലെ കനക്കോണയിലെ ചാപോളി ഡാമില്‍ വെച്ചായിരുന്നു പൂനം വീഡിയോ ഷൂട്ട് ചെയ്തത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ ഇത്തരമൊരു ഷൂട്ടിംഗ് നടന്നതിന് പിന്നാലെ വലിയ വിവാദം ഉയര്‍ന്നിരുന്നു. നോര്‍ത്ത് ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്ന പൂനം പാണ്ഡെയെ കലാന്‍ഗുട്ട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് കാനക്കോണ പൊലീസിന് കൈമാറുകയുമായിരുന്നു.
താരത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച്ചയായിരുന്നു പൂനം പാണ്ഡെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
- TAGS:
- poonam pandey