Top

ബിജെപി അംഗത്വം നേരെചൊവ്വെയെന്ന് കൃഷ്ണകുമാര്‍; മിസ് കോളിലൂടെയല്ലേയെന്ന് സോഷ്യല്‍മീഡിയ

ബിജെപിയില്‍ ഇതുവരെ അംഗത്വം എടുത്തിട്ടില്ലെന്നും എടുക്കുമ്പോള്‍ അത് നേരെ ചൊവ്വെ ആയിരിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. അംഗത്വത്തെക്കുറിച്ച് ഇതുവരെ ബിജെപിയോട് ചോദിച്ചിട്ടില്ലെന്നും അംഗത്വം ഇന്നു തന്നാലും സ്വീകരിക്കുമെന്നും കൃഷ്ണകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: ”പാര്‍ട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരെചൊവ്വെ എടുക്കണമെന്നാണ് എന്റെ ആഗ്രഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എന്നോട് ബിജെപി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് […]

12 Jan 2021 4:04 AM GMT

ബിജെപി അംഗത്വം നേരെചൊവ്വെയെന്ന് കൃഷ്ണകുമാര്‍; മിസ് കോളിലൂടെയല്ലേയെന്ന് സോഷ്യല്‍മീഡിയ
X

ബിജെപിയില്‍ ഇതുവരെ അംഗത്വം എടുത്തിട്ടില്ലെന്നും എടുക്കുമ്പോള്‍ അത് നേരെ ചൊവ്വെ ആയിരിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. അംഗത്വത്തെക്കുറിച്ച് ഇതുവരെ ബിജെപിയോട് ചോദിച്ചിട്ടില്ലെന്നും അംഗത്വം ഇന്നു തന്നാലും സ്വീകരിക്കുമെന്നും കൃഷ്ണകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍: ”പാര്‍ട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരെചൊവ്വെ എടുക്കണമെന്നാണ് എന്റെ ആഗ്രഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എന്നോട് ബിജെപി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണ്. അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും.”

നടന്‍മാരായ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. കെ സുരേന്ദ്രന്‍, കുമ്മനം, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയ നിലപാട് സ്വീകരിച്ചതില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നതെന്ന് കഴിഞ്ഞദിവസം കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Next Story