‘എനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍, മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ല?’; രാഷ്ട്രീയത്തില്‍ കൃഷ്ണകുമാര്‍
തിരുവനന്തപുരം: രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നത് എന്നും മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും നടന് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നടന്മാരായ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. തിരുവനന്തപുരം […]

തിരുവനന്തപുരം: രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നത് എന്നും മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും നടന് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് പ്രതികരണം.
ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നടന്മാരായ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. കെ സുരേന്ദ്രന്, കുമ്മനം, എ എന്‍ രാധാകൃഷ്ണന്, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക.
മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചു.