‘സാബു ഒരു മോശം വ്യവസായിയാണ്’; പരിഹാസവുമായി ജോയ് മാത്യൂ
കോഴിക്കോട്: കിറ്റെക്സ് കേരളം വിടാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യൂ. ‘സാബു ഒരു മോശം വ്യവസായിയാണ് നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.’ ജോയ് മാത്യൂ കുറിച്ചു. സാബു ജേക്കബിന്റെ തീരുമാനത്തിന് പരോക്ഷ പിന്തുണ നൽകുന്നതാണ് താരത്തിന്റെ പ്രസ്താവന. നേരത്തെ കിറ്റക്സ് സ്ഥാപനങ്ങളിലേക്കുള്ള തുടര്‍ച്ചയായ പരിശോധനാ നടപടികള്‍ക്ക് മറുപടിയായി സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ […]
10 July 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കിറ്റെക്സ് കേരളം വിടാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യൂ. ‘സാബു ഒരു മോശം വ്യവസായിയാണ് നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.’ ജോയ് മാത്യൂ കുറിച്ചു. സാബു ജേക്കബിന്റെ തീരുമാനത്തിന് പരോക്ഷ പിന്തുണ നൽകുന്നതാണ് താരത്തിന്റെ പ്രസ്താവന.
നേരത്തെ കിറ്റക്സ് സ്ഥാപനങ്ങളിലേക്കുള്ള തുടര്‍ച്ചയായ പരിശോധനാ നടപടികള്‍ക്ക് മറുപടിയായി സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി സാബു ജേക്കബിന്റെ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും ഇന്ന് വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണെന്നും സാബു പറഞ്ഞു.
കൊച്ചിയില്‍ ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകളും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ പത്രത്തില്‍ നിന്നാണ് സാബു ജേക്കബ് പിന്മാറുന്നത്. 2020- ജനുലവരിയില് അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു കിറ്റെക്സുമായി ചേര്‍ന്ന് ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധാരണാപത്രം തയ്യാറാക്കിയത്. ഇതനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതിയുമായി മുന്നോട്ടില്ലെന്ന പ്രഖ്യാപനം.