Top

‘ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം; പിണറായിയ്ക്കും സഖാക്കള്‍ക്കും അഭിനന്ദനം’; തെരഞ്ഞെടുപ്പിന് പിന്നാലെ മറുകണ്ടം ചാടി ദേവന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ എല്‍ഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ ദേവന്‍. അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും വിജയത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയനെയും മന്ത്രിമാരെയും സഖാക്കളെയും അഭിനന്ദിക്കുന്നെന്ന് ദേവന്‍ പറഞ്ഞു. പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം. ഇത് മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതാണെന്നും ദേവന്‍ പറഞ്ഞു. ദേവന്റെ വാക്കുകള്‍:ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം […]

19 Dec 2020 4:56 AM GMT

‘ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം; പിണറായിയ്ക്കും സഖാക്കള്‍ക്കും അഭിനന്ദനം’; തെരഞ്ഞെടുപ്പിന് പിന്നാലെ മറുകണ്ടം ചാടി ദേവന്‍
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ എല്‍ഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ ദേവന്‍. അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും വിജയത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയനെയും മന്ത്രിമാരെയും സഖാക്കളെയും അഭിനന്ദിക്കുന്നെന്ന് ദേവന്‍ പറഞ്ഞു. പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം. ഇത് മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതാണെന്നും ദേവന്‍ പറഞ്ഞു.

ദേവന്റെ വാക്കുകള്‍:
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്…
പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്…
അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാന്‍ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും…
സ്‌നേഹാദരങ്ങളോടെ
ദേവന്‍ ശ്രീനിവാസന്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും ദേവന്‍ അഭിപ്രായപ്പെട്ടിരുന്നു.

”പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസിലായി. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തു. ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു.” നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറഞ്ഞിരുന്നു.

Popular Stories

    Next Story