തൃശ്ശൂരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന് ദേവന്; ‘ചലച്ചിത്ര മേഖലയില്‍ നിന്ന് ആരെയും കൂടെ കൂട്ടില്ല’
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നടന് ദേവന്. മൂന്ന് മുന്നണിയുടേയും ബന്ധമുണ്ടാക്കാതെയായിരിക്കും മത്സരത്തിനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. 2004ല്‍ ദേവന് രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റിയിട്ടുണ്ട്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃശ്ശൂരില്‍ സജീവമാകുമെന്നും ദേവന് പറഞ്ഞു. കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്. സിനിമയില്‍ സജീവമായപ്പോഴും രാഷ്ട്രീയം മനസ്സില്‍ നിന്ന് വിട്ടിരുന്നില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ […]

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നടന് ദേവന്. മൂന്ന് മുന്നണിയുടേയും ബന്ധമുണ്ടാക്കാതെയായിരിക്കും മത്സരത്തിനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.
2004ല്‍ ദേവന് രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റിയിട്ടുണ്ട്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃശ്ശൂരില്‍ സജീവമാകുമെന്നും ദേവന് പറഞ്ഞു.
കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്. സിനിമയില്‍ സജീവമായപ്പോഴും രാഷ്ട്രീയം മനസ്സില്‍ നിന്ന് വിട്ടിരുന്നില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷെ ചലച്ചിത്ര മേഖലയിലെ സഹപ്രവര്ത്തകെ ആരെയും കൂടെക്കൂട്ടുന്നില്ലെന്നും ദേവന് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടന് കൂടി തൃശ്ശൂരില്‍ മത്സരത്തിനെത്തുന്നത്.
- TAGS:
- Suresh Gopi
- Thrissur