Top

‘ഒരു സിനിമാ താരം തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവര്‍, ബി ജെ പിക്ക് ആ സ്വാധീനം ഇപ്പോഴില്ല’; ദേവന്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നുവെന്ന് നടന്‍ ദേവന്‍. ബിജെപിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഇത്തവണ തൃശ്ശൂരില്‍ മത്സരം രാഷ്ട്രീയമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇങ്ങനെ പ്രതികരിച്ചത്. ‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ […]

3 Nov 2020 10:04 AM GMT

‘ഒരു സിനിമാ താരം തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവര്‍, ബി ജെ പിക്ക് ആ സ്വാധീനം ഇപ്പോഴില്ല’; ദേവന്‍
X

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നുവെന്ന് നടന്‍ ദേവന്‍. ബിജെപിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഇത്തവണ തൃശ്ശൂരില്‍ മത്സരം രാഷ്ട്രീയമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇങ്ങനെ പ്രതികരിച്ചത്.

‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’,ദേവന്‍ പറഞ്ഞു.

തൃശ്ശൂരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദേവന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് മുന്നണിയുടേയും ബന്ധമുണ്ടാക്കാതെയായിരിക്കും മത്സരത്തിനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

2004ല്‍ ദേവന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റിയിട്ടുണ്ട്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃശ്ശൂരില്‍ സജീവമാകുമെന്നും ദേവന്‍ പറഞ്ഞു.

കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്. സിനിമയില്‍ സജീവമായപ്പോഴും രാഷ്ട്രീയം മനസ്സില്‍ നിന്ന് വിട്ടിരുന്നില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷെ ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകെ ആരെയും കൂടെക്കൂട്ടുന്നില്ലെന്നും ദേവന്‍ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടന്‍ കൂടി തൃശ്ശൂരില്‍ മത്സരത്തിനെത്തുന്നത്.

Next Story