Top

ചെങ്കോട്ട സംഘര്‍ഷം ; നടന്‍ ദീപ് സിദ്ദുവിന് ജാമ്യം

ജനുവരി 29- റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും അതിന്റെ ചുവടുപിടിച്ച് തലസ്ഥാനത്തെ വിവിധ മേഖലകളില്‍ ആരംഭിച്ച പ്രതിഷേധ സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

17 April 2021 1:56 AM GMT

ചെങ്കോട്ട സംഘര്‍ഷം ; നടന്‍ ദീപ് സിദ്ദുവിന് ജാമ്യം
X

കര്‍ഷക സമരത്തോടനുബന്ധിച്ച് റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷ സംഭവങ്ങളില്‍ അറസ്റ്റിലായിരുന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന് ജാമ്യം. 30000 രൂപവീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ദില്ലി കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാനും പാസ്‌പോര്‍ട്ട് കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 29- റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും അതിന്റെ ചുവടുപിടിച്ച് തലസ്ഥാനത്തെ വിവിധ മേഖലകളില്‍ ആരംഭിച്ച പ്രതിഷേധ സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കര്‍ഷക സംഘങ്ങള്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ കൊടിമരത്തിനുമുകളില്‍ നിശാന്‍ സാഹിബ് പതാക സ്ഥാപിച്ചതിനുപിന്നിലും ദീപു സിദ്ദുവിന്റെ ആസൂത്രണമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു.

പ്രക്ഷോഭങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 9 നായിരുന്നു ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് 36-കാരനായ ദീപ് സിദ്ദു അറസ്റ്റുചെയ്യപ്പെട്ടത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്ന് ആരോപിക്കുന്ന ദില്ലി പൊലീസ് കലാപത്തിനും സംഘര്‍ഷത്തിനും പ്രേരണ നല്‍കിയെന്നാണ് ദീപ് സിദ്ദുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്.

അതേസമയം, ചെങ്കോട്ടയില്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ആരോപിച്ച കര്‍ഷക നേതാക്കളും നടനെ തള്ളിപ്പറഞ്ഞിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തങ്ങള്‍ നയിക്കുന്ന സമരത്തെ വഴിതിരിച്ചുവിടാനാണ് ദീപ് സിദ്ദുവിന്റെ ലക്ഷ്യമെന്നായിരുന്നു ആരോപണം.

ബിജെപിയുമായി അടുത്ത ബന്ധമുള്ള സംഘടനയുടെ പ്രതിനിധിയാണ് ദീപ് സിദ്ദു. ഈ പശ്ചാത്തലം ചൂണ്ടികാട്ടി സിദ്ദുവിനെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കലിന് പിന്നാലെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമരവുമായി ഡല്‍ഹിയില്‍ തുടരുമ്പോഴായിരുന്നു അറസ്റ്റ്.

Also Read: ‘ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി ഇരിക്കണോ’; കഠിനാധ്വാനത്തിലൂടെയാണ് എല്ലാം നേടിയതെന്ന് സഹല

Popular Stories

    Next Story