Top

‘ആരോപണങ്ങള്‍ക്കിടയിലും ഞങ്ങളുടെ മുഖ്യമന്ത്രി കോവിഡിനെതിരായ പോരാട്ടത്തിലായിരുന്നു, ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി’; അപ്പാനി ശരത്ത്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് നടന്‍ അപ്പാനി ശരത്ത്. കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് ശരത്ത് വ്യക്തമാക്കി. റിപ്പോര്‍ട്ട് ലൈവിനോട് പ്രതികരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭരണത്തിലിരിക്കെ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള രാഷ്ട്രീയ മുന്നണിയാണ് എല്‍ഡിഎഫ്. ഇത്തരം ആരോപണങ്ങളിലൊന്നും പതറാതെ മുന്നോട്ടു വരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഭരണനിര്‍വ്വഹണത്തിലെ കാര്യാപ്രാപ്തിയെ സൂചിപ്പിക്കുന്നതാണെന്നും താരം വ്യക്തമാക്കി. രാവിലെ മുതല്‍ ചാനലുകളില്‍ വാര്‍ത്തകള്‍ ശ്രദ്ധേിക്കുകയായിരുന്നു. ഫലം പുറത്തുവന്നതോടെയാണ് ലൊക്കേഷനിലേക്ക് […]

16 Dec 2020 4:53 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘ആരോപണങ്ങള്‍ക്കിടയിലും ഞങ്ങളുടെ മുഖ്യമന്ത്രി കോവിഡിനെതിരായ പോരാട്ടത്തിലായിരുന്നു, ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി’; അപ്പാനി ശരത്ത്
X

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് നടന്‍ അപ്പാനി ശരത്ത്. കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് ശരത്ത് വ്യക്തമാക്കി. റിപ്പോര്‍ട്ട് ലൈവിനോട് പ്രതികരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഭരണത്തിലിരിക്കെ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള രാഷ്ട്രീയ മുന്നണിയാണ് എല്‍ഡിഎഫ്. ഇത്തരം ആരോപണങ്ങളിലൊന്നും പതറാതെ മുന്നോട്ടു വരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഭരണനിര്‍വ്വഹണത്തിലെ കാര്യാപ്രാപ്തിയെ സൂചിപ്പിക്കുന്നതാണെന്നും താരം വ്യക്തമാക്കി.

രാവിലെ മുതല്‍ ചാനലുകളില്‍ വാര്‍ത്തകള്‍ ശ്രദ്ധേിക്കുകയായിരുന്നു. ഫലം പുറത്തുവന്നതോടെയാണ് ലൊക്കേഷനിലേക്ക് തിരികെയെത്തിയത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫലം ഏറെ സന്തോഷം നല്‍കുന്നതാണ്. കഴിഞ്ഞ കുറേനാളുകളായി ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരോ പ്രശ്‌നങ്ങളിലും വലിയ ഇടപെടല്‍ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ജനങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ മുഖ്യമന്ത്രി ആരോപണങ്ങള്‍ക്കിടയിലും കോവിഡിനെതിരായ പോരാട്ടത്തിലായിരുന്നു. ആ ജനസേവനത്തിന് കിട്ടിയ പ്രതിഫലമാണ് ഈ വിജയം.

അപ്പാനി ശരത്ത്

ഇതിന് മുമ്പും അപ്പാനി ശരത്ത് റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രളയം, നിപ്പ ഇപ്പോള്‍ കൊവിഡും. ഇതില്‍ ഏത് പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പം ചെറുത്ത് നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് അപ്പാനി ശരത്ത് അഭിപ്രായപ്പെട്ടിരുന്നു.
കോളേജ് പഠന കാലം മുതലെ വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. എസ്എഫ്ഐക്ക് വേണ്ടി നിരവധി തെരുവ് നാടകങ്ങളും രാഷ്ട്രീയ നാടകങ്ങളുമെല്ലാം കളിച്ചിട്ടുണ്ടെന്നും അപ്പാനി ശരത്ത് പറഞ്ഞിരുന്നു.

Next Story