Local Body Election

‘ജനത്തിന്റെ ബോധ്യമാണ് ഇടതുപക്ഷം നേടുന്ന വൻവിജയം’; അനൂപ് ചന്ദ്രൻ

ഈ തെരഞ്ഞെടുപ്പിനെ വളരെ ഭയത്തോടെയാണ് നോക്കികണ്ടതെന്നും ഭരണത്തിന്റെ നേട്ടമാണ് ഇടതുപക്ഷം നേടുന്ന വൻവിജയമെന്നും നടൻ അനൂപ് ചന്ദ്രൻ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു.

വ്യാപകമായ മുന്നേറ്റമാണ് എൽ ഡി എഫ് നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിനെ ഞാൻ വളരെ ഭയത്തോടെയാണ് നോക്കികണ്ടിരുന്നത്. ജനം എങ്ങനെ തെരഞ്ഞെടുക്കുമെന്ന ഭയമുണ്ടായായിരുന്നു. ജനോപകാരപ്രദമായ നടപടികൾ നടത്തിയ ഒരു സർക്കാറിന്റെ ജനാധിപത്യപരമായ നടപടികൽ ജനങ്ങളിലേക്ക് എത്തിയോ എന്ന സംശയമുണ്ടായിരുന്നു. പക്ഷെ പൊതുസമൂഹത്തിനു മുന്നിൽ സർക്കാരിന്റെ മത നിരപേക്ഷ നിലപാടും റോഡുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങൾ എല്ലാം ജനത്തിന് മനസ്സിലായി. നമ്മുടെ ജീവനും സ്വത്തിനും സംസ്കാരത്തിനും എല്ലാം ഒരു സുരക്ഷിത്വം നൽകുമെന്ന ജനത്തിന്റെ ബോധ്യമാണ് ഇടതുപക്ഷം നേടുന്ന വൻവിജയം

അനൂപ് ചന്ദ്രൻ

‘വിവാദങ്ങൾ ഉണ്ടാകും. ഒരു ഭരണത്തിൽ ഒരാളിൽ നിന്ന് എന്തെങ്കിലും വീഴ്ച വന്നാൽ അതിനു വ്യക്തമായ നടപടികൾ സ്വീകരിക്കുക എന്നതാണ് പ്രതിവിധി.സർക്കാർ അത്തരത്തിൽ പ്രവർത്തിച്ചു. അത് ജനത്തിന് പരിപൂർണ ബോധ്യമുണ്ട്. എല്ലായിടത്തും അധികാരത്തിന്റെ ഇടനാഴികളിൽ ചിലർ കടന്നുകൂടുകയും മുതലെടുപ്പുകൾ നടത്തുകയും ചെയ്യും’, സർക്കാർ നേരിടുന്ന വിവാദങ്ങളെക്കുറിച്ച് അനൂപ് ചന്ദ്രൻ പ്രതികരിച്ചു.

ഇടതുപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും എന്നാൽ അത് ഈ തെരഞ്ഞെടുപ്പിനെ മുനിർത്തിയല്ലെന്നും അനൂപ് പറയുന്നു. ‘ കൊവിഡ് എന്ന മഹാമാരി വന്നപ്പോൾ നമ്മുടെ ഭരണകൂടം നമ്മളെ ഒരു മാതാവിനെപോലെയാണ് സംരക്ഷിച്ചത്. നമ്മുടെ ആരോഗ്യപ്രവർത്തകർ, പോലീസ് ഇവരെയൊക്കെ എത്ര ക്രിയാത്മകയാണ് ചലിപ്പിച്ചത്. അതുപോലെ പൊതുസമൂഹത്തിനെ ബാധിച്ച ഒരു ഭയമുണ്ട്. ഇന്ത്യ മുഴുവൻ ഇപ്പോൾ കർഷക സമരം നടന്നുകൊണ്ടിരിക്കുകയാണ്. നാളെ നമ്മുടെ എല്ലാം പ്രകൃതി വിഭവങ്ങൾ കുത്തകകളുടെ കൈയിലേക്ക് പോകുമോ എന്നൊരു ഭയമുണ്ട്.ഇതിനെതിരെ ശബ്ദമുയർത്താനുള്ള ശക്തി ഇടതുപക്ഷത്തിന് മാത്രമേ ഉള്ളു. അതുകൊണ്ടു ഇടതുപക്ഷം തീർച്ചയായും ഭരണ തുടർച്ച നേടും’, താരം പറയുന്നു.

‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നിടത്താണ് കലാകാരന്മാർക്കും മാധ്യമങ്ങൾക്കും നിയന്ത്രണം വരുന്നത്. അത്തരം ഭരണം ജനാതിപത്യം മുനിർത്തിയാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. എല്ലാ അഭിപ്രായങ്ങളെയും മാനിക്കുനത് ആണ് ഇന്ത്യൻ ജനാധിപത്യ സംസ്കാരം. ആ ജനാധിപത്യം അപകടത്തിലാകുകയാണോ എന്ന സംശയമുണ്ട്’, കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ കുറിച്ച്‌ അനൂപ് പറയുന്നത് ഇങ്ങനെ.

താനൊരു കടുത്ത ഇടതുപക്ഷ അനുഭാവി ആണെന്നും കോളേജിൽ പഠിക്കുന്ന കാലത്ത് എസ എഫ് ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ‘സ്റ്റേഷൻ 5’, വിഷ്ണു ഉണ്ണകൃഷ്ണൻ ചിത്രമായ ‘രണ്ട്’ എന്നിവയാണ് അനൂപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുവാൻ ഒരുക്കത്തിലാണ് അനൂപ് ചന്ദ്രൻ.

Latest News