യോഗേന്ദ്ര യാദവ് പൊലീസ് തടങ്കലില്‍; ‘കര്‍ഷകര്‍ അണിനിരക്കുമ്പോള്‍ മാത്രം മഹാമാരി എവിടുന്ന് വരുന്നു’
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നടന്ന ദില്ലി ചലോ മാര്‍ച്ചിനിടെ സ്വരാജ് അഭിയാന് അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഗുരുഗ്രാംമില് വെച്ച് ഹരിയാന പൊലീസിന്റേതാണ് നടപടി. യോഗേന്ദ്ര യാദവിനൊപ്പം ചില പ്രതിഷേധക്കാരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റിനിടെ കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയെ യോഗേന്ദ്രയാദവ് രൂക്ഷമായി വിമര്‍ശിച്ചു. ഉപമുഖ്യമന്ത്രി കര്‍ഷകരെ അണിനിരത്തുമ്പോള്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് പറയുകയും കര്‍ഷകര്‍ സ്വയം അവകാശ സമരത്തിനായി പോരാടുമ്പോള്‍ അങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു. ‘മുന്ന് ദിവസം […]

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നടന്ന ദില്ലി ചലോ മാര്‍ച്ചിനിടെ സ്വരാജ് അഭിയാന് അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഗുരുഗ്രാംമില് വെച്ച് ഹരിയാന പൊലീസിന്റേതാണ് നടപടി. യോഗേന്ദ്ര യാദവിനൊപ്പം ചില പ്രതിഷേധക്കാരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അറസ്റ്റിനിടെ കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയെ യോഗേന്ദ്രയാദവ് രൂക്ഷമായി വിമര്‍ശിച്ചു. ഉപമുഖ്യമന്ത്രി കര്‍ഷകരെ അണിനിരത്തുമ്പോള്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് പറയുകയും കര്‍ഷകര്‍ സ്വയം അവകാശ സമരത്തിനായി പോരാടുമ്പോള്‍ അങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.
‘മുന്ന് ദിവസം മുമ്പായിരുന്നു ഹരിയാന ഉപമുഖ്യമന്ത്രി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ കര്‍ഷകരെ അണിനിരത്തി റാലി നടത്തിയത്. അന്ന് അവിടെ മഹാമാരിയൊന്നും ഉണ്ടായിരുന്നില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇവിടെ മഹാമാരിയുണ്ടായിരുന്നില്ല. എന്നാല്‍ കര്‍ഷകര്‍ അണിനിരക്കുമ്പോള്‍ മാത്രം ഇത് എവിടെനിന്ന് വരുന്നു.’ എന്നായിരുന്നു യോഗേന്ദ്ര യാദവിന്റെ പ്രതികരണം.
ഇന്ന് രാവിലെയായിരുന്നു കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ദില്ലിയിലെത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകുന്നതിനായി പൊലീസ് കണ്ണീര് വാതകവും,ജല പീരങ്കിലും അടക്കമുള്ളവ പ്രയോഗിക്കുകയായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് തടഞ്ഞതാണ് വലിയ സംഘര്‍ഷത്തിന് വഴിവെച്ചത്. ബാരിക്കേഡുകള്‍ ട്രാക്ടര്‍ വച്ച് മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
- TAGS:
- Yogendra Yadav