Top

ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം; പൊലീസുകാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം കനക്കുമ്പോള്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി.

31 Oct 2020 12:13 AM GMT

ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം; പൊലീസുകാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍
X

സംസ്ഥാനത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം കനക്കുമ്പോള്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. മ്യൂസിയം എസ് ഐ, സി ഐ എന്നിവരെ സ്ഥലം മാറ്റുകയും അഞ്ച് പൊലീസുകാരെ സസ്‌പ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാന കവാടത്തിലെത്തി പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരിക്കെയായിരുന്നു പ്രതിഷേധം. വിഷയത്തില്‍ കമ്മീഷണറേയും ഡിസിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കുകയും ചെയ്തിരുന്നു.

ദേവസ്വം ബോര്‍ഡ് ജംങ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് ഇവര്‍ ഗാര്‍ഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ കൂടുതല്‍ പോലീസുകാരെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു

Popular Stories

    Next Story