Top

കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഉപഭോക്താക്കള്‍ക്കൊപ്പം കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. […]

31 May 2021 6:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഉപഭോക്താക്കള്‍ക്കൊപ്പം കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും മറ്റുള്ളവര്‍ സത്യവാങ്മൂലവും കരുതണം. പുതിയ ജോലിയില്‍ പ്രവേശിക്കുന്നവര്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകള്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം.

പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണും നിര്‍ദേശത്തില്‍ പറയുന്നു.

Also Read: 5 ജി നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള; ‘റേഡിയേഷന്‍ വര്‍ദ്ധിക്കുന്നത് മനുഷ്യനും പരിസ്ഥിതിയ്ക്കും ഒരുപോലെ അപകടം’

Popular Stories

    Next Story