Top

കുഞ്ഞമ്മദ്കുട്ടി എംഎല്‍എയില്‍ ഒതുങ്ങില്ല; കുറ്റ്യാടിയില്‍ മറ്റു നേതാക്കള്‍ക്കെതിരേയും സിപിഐഎം നടപടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റ്യാടി മണ്ഡലത്തില്‍ സീറ്റ് ആവശ്യം ഉയര്‍ത്തി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എക്കെതിരായ നടപടിക്ക് പിന്നാലെ പ്രദേശിക നേതാക്കള്‍ക്കെതിരേയും പാര്‍ട്ടി നടപടി. ജില്ലാ കമ്മിറ്റി അംഗവും മുന്‍ കുന്നുമ്മല്‍ ഏരിയാ സെക്രട്ടറിയുമായ കെ കൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗവും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടികെ മോഹന്‍ദാസ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി ചന്ദ്രി, മുന്‍ ലോക്കല്‍ സെക്രട്ടറി കുന്നുമ്മല്‍ കണാരന്‍, കെവി ഷാജി, കെകെ ഗിരീഷ് എന്നിവരില്‍ […]

2 July 2021 8:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞമ്മദ്കുട്ടി എംഎല്‍എയില്‍ ഒതുങ്ങില്ല; കുറ്റ്യാടിയില്‍ മറ്റു നേതാക്കള്‍ക്കെതിരേയും  സിപിഐഎം നടപടി
X

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റ്യാടി മണ്ഡലത്തില്‍ സീറ്റ് ആവശ്യം ഉയര്‍ത്തി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എക്കെതിരായ നടപടിക്ക് പിന്നാലെ പ്രദേശിക നേതാക്കള്‍ക്കെതിരേയും പാര്‍ട്ടി നടപടി. ജില്ലാ കമ്മിറ്റി അംഗവും മുന്‍ കുന്നുമ്മല്‍ ഏരിയാ സെക്രട്ടറിയുമായ കെ കൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗവും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടികെ മോഹന്‍ദാസ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി ചന്ദ്രി, മുന്‍ ലോക്കല്‍ സെക്രട്ടറി കുന്നുമ്മല്‍ കണാരന്‍, കെവി ഷാജി, കെകെ ഗിരീഷ് എന്നിവരില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടി.

കുറ്റ്യാടി സീറ്റ് തര്‍ക്കം; കുഞ്ഞമ്മദ് കുട്ടി എംഎല്‍എക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

ജില്ലാ കമ്മിറ്റി യോഗത്തില്‍ കെ കൃഷ്ണനും ടികെ മോഹന്‍ദാസിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പിന്നീടാണ് ഇവരുള്‍പ്പെടെ ആറുപേരോട് വിശദീകരണം തേടിയത്. എംഎല്‍എക്കെതിരായ നടപടിക്ക് അനുമതി ലഭിച്ചാലുടന്‍ പ്രാദേശിക നേതാക്കള്‍ക്കെതിരേയും നടപടി വരും.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു

കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. ഈ മാസം ഒമ്പത്, പത്ത് തിയ്യതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ തീരുമാനമെടുക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരംതാഴ്ത്തല്‍ നടപടി ഒഴിവാക്കി പരസ്യ ശാസനയോ താക്കീതോ നല്‍കിയേക്കാം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രാദേശിയ നേതൃത്വത്തില്‍ നിന്നും രൂക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ സീറ്റ് സിപിഐഎം തന്നെ നിലനിര്‍ത്തുകയും കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുകയുമായിരുന്നു.

Popular Stories

    Next Story