വാഹനപരിശോധനയ്ക്കിടയില്‍ വൃദ്ധന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; എസ്ഐക്കെതിരെ നടപടി
കൊല്ലം ആയൂരില്‍ വയോധികനെ മര്‍ദ്ധിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി. പ്രോബേഷന്‍ എസ്ഐ ഷെജീമിനെ ട്രെയിനിങ്ങ് ക്യാമ്പിലേക്ക് അയച്ചു. വയോധികനെ നടു റോഡില്‍ മര്‍ദ്ധിച്ച സംഭവത്തില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ചടയമംഗലം സ്റ്റേഷന് പരിധിയിലെ മഞ്ഞപ്പാറയിലായിരുന്നു സംഭവം നടന്നത്. കൂലിപ്പണിക്ക് പോകാനെത്തിയ ഇരുചക്ര വാഹന യാത്രികരെ പൊലീസ് തടഞ്ഞ് നിര്‍ത്തുകയും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചെന്ന് പറഞ്ഞ് ഇരുവരെയും എസ്ഐ മര്‍ദ്ധിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് […]

കൊല്ലം ആയൂരില്‍ വയോധികനെ മര്‍ദ്ധിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി. പ്രോബേഷന്‍ എസ്ഐ ഷെജീമിനെ ട്രെയിനിങ്ങ് ക്യാമ്പിലേക്ക് അയച്ചു. വയോധികനെ നടു റോഡില്‍ മര്‍ദ്ധിച്ച സംഭവത്തില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം ചടയമംഗലം സ്റ്റേഷന് പരിധിയിലെ മഞ്ഞപ്പാറയിലായിരുന്നു സംഭവം നടന്നത്. കൂലിപ്പണിക്ക് പോകാനെത്തിയ ഇരുചക്ര വാഹന യാത്രികരെ പൊലീസ് തടഞ്ഞ് നിര്‍ത്തുകയും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചെന്ന് പറഞ്ഞ് ഇരുവരെയും എസ്ഐ മര്‍ദ്ധിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗുരു ദീനോട് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ശേഷം ഡിഐജി റിപ്പോര്‍ട്ട് തേടിയതിന് പിന്നിലെയാണ് എസ്ഐക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
എസ്ഐയെ വീണ്ടും ട്രെയിനിങ്ങിനായി കുട്ടിക്കാനത്തെ കെഎപി5 ലേക്ക് അയച്ച് കൊണ്ട് കൊല്ലം റൂറല്‍ എസ്പി. ഉത്തരവിറക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ശേഷമാവും മറ്റ് നടപടികള്‍ സ്വീകരിക്കുക.
- TAGS:
- Kerala Police
- Kollam