സുഷാന്ത് സിംഗിന്റെ മരണത്തില്‍ വ്യാജ വാര്‍ത്ത; ആജ് തക്, സീ ന്യൂസ്, ഇന്ത്യാ ടിവി എന്നിവര്‍ക്ക് നോട്ടീസ്, ആജ് തക് ഒരു ലക്ഷം പിഴ അടക്കണം
ബോളിവുഡ് നടന് സുഷാന്ത് സിംഗിന്റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേര്‍ഡ് അതോറിറ്റി നോട്ടീസ് നല്കി. തെറ്റായി വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കണം എന്ന് ആജ് തക്, സീ ന്യൂസ്, ന്യൂസ് 24, ഇന്ത്യാ ടിവി എന്നീ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ആജ് തക് ചാനല്‍ ഒരു ലക്ഷം രൂപ പിഴയും അടക്കണം. മറ്റ് ചാനലുകളായ ന്യൂസ് നേഷനും, എബിപി ന്യൂസിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ന്യൂസ് ലോണ്ട്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. […]
8 Oct 2020 9:30 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് നടന് സുഷാന്ത് സിംഗിന്റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേര്‍ഡ് അതോറിറ്റി നോട്ടീസ് നല്കി. തെറ്റായി വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കണം എന്ന് ആജ് തക്, സീ ന്യൂസ്, ന്യൂസ് 24, ഇന്ത്യാ ടിവി എന്നീ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ആജ് തക് ചാനല്‍ ഒരു ലക്ഷം രൂപ പിഴയും അടക്കണം. മറ്റ് ചാനലുകളായ ന്യൂസ് നേഷനും, എബിപി ന്യൂസിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ന്യൂസ് ലോണ്ട്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം ചാനലുകളുടെ വെബ്സൈറ്റും യൂട്യൂബുമടക്കമുളള പ്ലാറ്റ് ഫോമുകളില്‍ നിന്നും തെറ്റായ വാര്‍ത്തകള്‍ ഉള്‍പ്പെട്ട പരിപാടികള്‍ നീക്കണമെന്നും ഒക്ടോബറില്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. തെറ്റായ പരിപാടികള്‍ സംപ്രേഷണം ചെയ്തതിനെ കുറിച്ച് ഒന്നിലധികം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേര്‍ഡ് അതോറിറ്റി തീരുമാനിച്ചത്.
സെപ്റ്റംബര്‍ 24ന് ന്യൂസ് ചാനലിന്റെ പ്രതിനിധികളും പരാതിക്കാരുമായി എന്‍ബിഎസ്എ ചര്‍ച്ച നടത്തിയിരുന്നു. ചാനലിലൂടെ മാപ്പ് അപേക്ഷിക്കേണ്ട ഉളളടക്കം, സമയം, തീയതി എന്നിവ അതോറിറ്റി അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. മാപ്പ് അപേക്ഷ ടിവിയില്‍ സംപ്രേഷണം ചെയ്തതിന്റെ രേഖ സിഡിയിലാക്കി ഏഴ് ദിവസത്തിനകം അതോററ്റിയെ ഏല്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുഷാന്ത് സിംഗിന്റെ മൃദദേഹം ചാനലില്‍ സംപ്രേഷണം ചെയ്തതിനാണ് ഇന്ത്യാ ടിവി ന്യൂസിനെതിരെ നടപടി എടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സുഷാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിലാണ് ദേശിയ മാധ്യമങ്ങള്‍. നിലവില്‍ സിബിഐ, ഇഡി, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ എന്നിവയടക്കം മൂന്ന് കേന്ദ്ര ഏജന്‍സികളാണ് സുഷാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്നത്.