കുറ്റ്യാടിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ സിപിഐഎം നടപടി; ലോക്കല്‍ കമ്മിറ്റിയോട് വിശദീകരണം തേടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അണികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടി. കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗങ്ങളായ ടി കെ മോഹന്‍ദാസ്, കെ പി ചന്ദ്രന്, കുന്നുമ്മല്‍ കണാരന് എന്നിവരോടാണ് വിശദീകരണം തേടിയത്. ഇന്നലെ ചേര്‍ന്ന കുന്നുമ്മല്‍ ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കും. വിഷയത്തില്‍ കുറ്റ്യാടി എംഎല്‍എക്കെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. […]
4 July 2021 8:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അണികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടി. കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗങ്ങളായ ടി കെ മോഹന്‍ദാസ്, കെ പി ചന്ദ്രന്, കുന്നുമ്മല്‍ കണാരന് എന്നിവരോടാണ് വിശദീകരണം തേടിയത്. ഇന്നലെ ചേര്‍ന്ന കുന്നുമ്മല്‍ ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കും. വിഷയത്തില്‍ കുറ്റ്യാടി എംഎല്‍എക്കെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്.
കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. ഈ മാസം ഒമ്പത്, പത്ത് തിയ്യതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ തീരുമാനമെടുക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരംതാഴ്ത്തല്‍ നടപടി ഒഴിവാക്കി പരസ്യ ശാസനയോ താക്കീതോ നല്‍കിയേക്കാം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസിന് വിട്ട് നല്കിയതായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രാദേശിയ നേതൃത്വത്തില്‍ നിന്നും രൂക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ സീറ്റ് സിപിഐഎം തന്നെ നിലനിര്‍ത്തുകയും കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുകയുമായിരുന്നു.