ഗ്രൂപ്പുകളിച്ച് നഗരസഭയില്‍ വട്ടപ്പൂജ്യമാക്കി; ജില്ലാ സെക്രട്ടറിയെ പുറത്താക്കി ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ആലപ്പുഴയില്‍ മുസ്ലീംലീഗില്‍ ഭിന്നത. പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ സംസ്ഥാന കമ്മറ്റി പുറത്താക്കി. തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയെന്ന പേരിലാണ് നടപടി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രഹസ്യമായി പ്രവര്‍ത്തിച്ചെന്ന ആരോപണവും ഗഫൂറിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം, സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത് അടക്കമുള്ള വിഷയങ്ങളിലെ നേതൃത്വത്തിന്റെ വീഴ്ചകള്‍ തുറന്നു പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും താന്‍ ലീഗിന്റെ സാധാരണപ്രവര്‍ത്തകനായി തുടരുമെന്നും […]

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ആലപ്പുഴയില്‍ മുസ്ലീംലീഗില്‍ ഭിന്നത. പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ സംസ്ഥാന കമ്മറ്റി പുറത്താക്കി. തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയെന്ന പേരിലാണ് നടപടി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രഹസ്യമായി പ്രവര്‍ത്തിച്ചെന്ന ആരോപണവും ഗഫൂറിനെതിരെ ഉയര്‍ന്നിരുന്നു.
അതേസമയം, സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത് അടക്കമുള്ള വിഷയങ്ങളിലെ നേതൃത്വത്തിന്റെ വീഴ്ചകള്‍ തുറന്നു പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും താന്‍ ലീഗിന്റെ സാധാരണപ്രവര്‍ത്തകനായി തുടരുമെന്നും ഗഫൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ആലപ്പുഴ നഗരസഭയില്‍ ലീഗിന് നേരിടേണ്ടി വന്നത്. സിറ്റിംഗ് കൗണ്‍സിലറടക്കം ആറു പേര് മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയില്‍ വൈസ് ചെയര്മാന്, സ്ഥിരം സമിതി ചെയര്മാന് പദവികളില്‍ ലീഗുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ചരിത്രത്തിലെ തന്നെ വന്‍തിരിച്ചടിയാണ് ലീഗിന് നേരിടേണ്ടിവന്നത്.