സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു; മൂന്ന് സിപി ഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഐഎഎം ഏരിയാ കമ്മിറ്റി അംഗം കെകെ രാധാകൃഷ്ണനെതിരെ പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലില്‍ കോഴിക്കോട് കൂടത്തായിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം എലിയാമ്മ ടീച്ചറെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കിഴക്കമ്പലത്തെ വിഴുങ്ങി കിറ്റെക്സ്; 2016 മുതല്‍ 2020 വരെ വാങ്ങിക്കുട്ടിയത് 200 പേരുടെ ഭൂമി മുതിര്‍ന്ന നേതാവും ലോക്കല്‍ കമ്മറ്റി അംഗവും കെഎസ്കെടിയു, കര്‍ഷക സംഘം എന്നീ സംഘടനകളുടെ ഏരി കമ്മറ്റി അംഗവുമായ കെ […]
3 July 2021 11:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഐഎഎം ഏരിയാ കമ്മിറ്റി അംഗം കെകെ രാധാകൃഷ്ണനെതിരെ പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലില്‍ കോഴിക്കോട് കൂടത്തായിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം എലിയാമ്മ ടീച്ചറെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
കിഴക്കമ്പലത്തെ വിഴുങ്ങി കിറ്റെക്സ്; 2016 മുതല്‍ 2020 വരെ വാങ്ങിക്കുട്ടിയത് 200 പേരുടെ ഭൂമി
മുതിര്‍ന്ന നേതാവും ലോക്കല്‍ കമ്മറ്റി അംഗവും കെഎസ്കെടിയു, കര്‍ഷക സംഘം എന്നീ സംഘടനകളുടെ ഏരി കമ്മറ്റി അംഗവുമായ കെ ബാലനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. ലോക്കല്‍ കമ്മറ്റി അംഗം ഗിരീഷ് ബാബുവിനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു.
മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം; മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും സുപ്രീം കോടതിയില്‍
ഓമശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കാക്കാട്ടുകുന്ന് സീറ്റിലാണ് രാധാകൃഷ്ണന് മത്സരിച്ചത്. സിപി ഐഎമ്മിന് വലിയ പിന്തുണയുള്ള വാര്‍ഡില്‍ ഇത്തവണ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിലെ കെ കരുണാകരന് മാസ്റ്ററാണ് വിജയിച്ചത്. വാര്‍ഡില്‍ പാര്‍ട്ടിയുടെ പരാജയകാരണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണ് സിപിഐഎം തീരുമാനം.
- TAGS:
- CPIM
- Local Body Election