
അഞ്ച് തലമുറകളോടൊപ്പം ജീവിച്ച ആച്ചുട്ടി ഹജ്ജുമ്മ നൂറ്റിപത്താം വയസിൽ നിര്യാതയായി. കടുങ്ങപ്പുരം പരവക്കൽ പരേതനായ ഒറവക്കാട്ടിൽ കോരത്ത് കുഞ്ഞികമ്മു ഹാജിയുടെ ഭാര്യയും രാമപുരം നാറാണത്ത് മേലേച്ചോല കരുവള്ളി പാത്തിക്കൽ തറവാട്ടിലെ ആദ്യ തലമുറയിലെ മുതിർന്ന അംഗവും അവസാന കണ്ണിയുമാണ് ആച്ചുട്ടി ഹജജുമ്മ.
ആച്ചൂട്ടി ഹജ്ജുമ്മക്ക് പതിനൊന്ന് വയസുള്ളപ്പോൾ ആണ് മലബാർ ലഹള നടക്കുന്നത്. 1921ൽ നടന്ന ആ ബ്രിട്ടിഷ് വിരുദ്ധ കലാപത്തിന് നേർസാക്ഷിയായിട്ടുണ്ട് ആച്ചൂട്ടി ഹജ്ജുമ്മ. അഞ്ച് തലമുറകളോടൊപ്പം ജീവിച്ച ആച്ചുട്ടി ഹജുമ്മയെ 2010 മെയ് 8 ന് രാമപുരത്ത് വെച്ച് കുടുംബ കൂട്ടായ്മ ആദരിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് മക്കൾ രണ്ടാഴ്ച മുമ്പാണ് ദിവസങ്ങളുടെ വിത്യാസത്തിൽ മരണപ്പെട്ടത്.

മക്കൾ: അബ്ദുല്ല വാപ്പുട്ടി, കാസിം കുട്ടി മാൻ, കുഞ്ഞി ഫാത്തിമ, (പരവക്കൽ) നബീസ (ചട്ടിപ്പറമ്പ്), ഖദീജ (കൂരിയാട് ) ഹലീമ (പാങ്ങ്) മൈമൂന (പുത്തനങ്ങാടി), പരേതനായ മുഹമ്മദ് എന്ന കുഞ്ഞു. മുഹമ്മദ് എന്ന കുഞ്ഞാപ്പ, സെയ്താലി എന്ന കുഞ്ഞിപ്പ എന്നിവരാണ് രണ്ടാഴ്ച മുൻപ് മരണപ്പെട്ടത്.

മരുമക്കൾ: പുല്ലൂർ ശക്കാട്ടിൽ ആസ്യ (അങ്ങാടിപ്പുറം) പള്ളിക്കര നബീസ (ചേങ്ങോട്ടൂർ) പഴേടത്ത് ഫാത്തിമ (മുണ്ടക്കോട്) ആലുങ്ങൽ ആയിശ(കടുങ്ങപുരം) കരുവാൻ തൊടി മൊയ്ത്യാപ്പു ഹാജി (ചട്ടിപ്പറമ്പ്). പറമ്പാടൻ പോക്കർ ഹാജി കൂരിയാട് (ഇന്ത്യനൂർ) വാഴേങ്ങൽ പോക്കർ ( പാങ്ങ്) പരേതരായ പെരുവൻ കുഴിയിൽ മുഹമ്മദ് (വടക്കേമണ്ണ), ഇടിപൊടിയൻ കുഞ്ഞിമുഹമ്മദ് (പുത്തനങ്ങാടി)
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് (അങ്ങാടിപ്പുറം) ചേക്ക് ( നാറാണത്ത്) കദിയക്കുട്ടി (പനങ്ങാങ്ങര) സൈദ്(നാറാണത്ത് ) ഹംസ (നാറാണത്ത് ) സൈനമ്പ (ചെമ്മൻക്കടവ്) ഫാത്തിമ (നാറാണത്ത്) മറിയുമ്മ (മൈലപ്പുറം)
- TAGS:
- Achootty Hajjumma