‘ലക്ഷ്യം സഹോദരനെ, കാരണം മുന്‍ വൈരാഗ്യം’; അഭിമന്യൂ കൊലയില്‍ പ്രതികളുടെ മൊഴി
കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യൂവിന്റെ ജേഷ്ഠന് അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ സജ്ഞയ് ജിത്ത് മൊഴി നല്കി. അനന്തുവിനെ ആക്രമിക്കാനാണ് ഉത്സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്, പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സഞ്ജയ് ജിത്ത് മൊഴി നല്കി.ഇന്നലെയാണ് സജ്ഞയ് ജിത്ത് പാലാരിവട്ടം പൊലീസില്‍ കീഴടങ്ങിയത്. കൊലപ്പെട്ട […]

കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്.
അഭിമന്യൂവിന്റെ ജേഷ്ഠന് അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ സജ്ഞയ് ജിത്ത് മൊഴി നല്കി.
അനന്തുവിനെ ആക്രമിക്കാനാണ് ഉത്സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്, പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സഞ്ജയ് ജിത്ത് മൊഴി നല്കി.
ഇന്നലെയാണ് സജ്ഞയ് ജിത്ത് പാലാരിവട്ടം പൊലീസില്‍ കീഴടങ്ങിയത്. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആര്‍എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന് അമ്പിളി കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന് ഡിവൈഎഫ്ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര് സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.