Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൂന്ന് പ്രതികളും സിപിഐഎം അംഗങ്ങള്‍

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്ന് പേരും സിപിഐഎം അംഗങ്ങള്‍. ബാങ്ക് മാനേജറായ ബിജു കരീം, സെക്രട്ടറി ടിആര്‍ സുനില്‍, ചീഫ് അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ പാര്‍ട്ടി അംഗങ്ങളാണ്. ഇവരില്‍ ബിജു കരീം പൊറത്തിശ്ശേറി ലോക്കല്‍ കമ്മിറ്റി അംഗവും ടിആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മൂവരേയും പാര്‍ട്ടി പുറത്താക്കി. പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു സിപിഐഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ […]

22 July 2021 11:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൂന്ന് പ്രതികളും സിപിഐഎം അംഗങ്ങള്‍
X

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്ന് പേരും സിപിഐഎം അംഗങ്ങള്‍. ബാങ്ക് മാനേജറായ ബിജു കരീം, സെക്രട്ടറി ടിആര്‍ സുനില്‍, ചീഫ് അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ പാര്‍ട്ടി അംഗങ്ങളാണ്. ഇവരില്‍ ബിജു കരീം പൊറത്തിശ്ശേറി ലോക്കല്‍ കമ്മിറ്റി അംഗവും ടിആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മൂവരേയും പാര്‍ട്ടി പുറത്താക്കി.

പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സിപിഐഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ക്രമക്കേട് നടന്നതായി പരാതി വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. പിന്നാലെ ഇന്ന് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ജമ്മുവില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചിട്ടു; പിടിച്ചെടുത്തത് അഞ്ച് കിലോ ഐഇഡി

ഇതിനകം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണ രജിസ്ട്രാറുടേതാണ് നടപടി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടത്. മുകുന്ദപുരം അസി രജിസ്ട്രാര്‍ അജിത്ത് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍.

Next Story