സ്വര്‍ണ്ണക്കടത്തിന്റെ അകമ്പടി വാഹനം: അര്‍ജുന്റെ മറ്റൊരു കാര്‍ കൂടി കസ്റ്റഡിയില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന അര്ജുന് ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി അന്വേഷണം സംഘം പിടിച്ചെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റെ കാറാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇരുവരേയും കസ്റ്റംസ് ചോദ്യം ചെയ്തു. കസര്‍കോട്ടെ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച്ചയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന അര്ജ്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് […]
5 July 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന അര്ജുന് ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി അന്വേഷണം സംഘം പിടിച്ചെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റെ കാറാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇരുവരേയും കസ്റ്റംസ് ചോദ്യം ചെയ്തു.
കസര്‍കോട്ടെ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച്ചയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന അര്ജ്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.
ഉടമയായ വികാസില്‍ നിന്ന് പ്രണവ് കാര്‍ വാടകയ്ക്ക് എടുത്ത് സ്വര്‍ണക്കടത്തിന് എക്സ്കോര്‍ട്ട് പോകാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. നിലവില്‍ ചന്ദേര പൊലീസ് കസ്റ്റഡിയിലാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്.
ALSO READ: ഉടമയെ വിശ്വാസത്തിലെടുക്കും; സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ഇനി കെട്ടിട നിര്‍മാണ പെര്‍മിറ്റ്