Top

തീപിടുത്തതിന് പിന്നാലെ വാഹനാപകടം; ഒരേദിവസം രണ്ട് പ്രഭാസ് ചിത്രങ്ങളുടെ സെറ്റുകളിൽ അപകടം

പ്രഭാസിന്റെ ബോളിവുഡ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം ഉണ്ടായ ദിവസം തന്നെ താരത്തിന്റെ സലാറിൽ വാഹനാപകടം ഉണ്ടായിരിക്കുന്നത്.

3 Feb 2021 7:33 AM GMT
ഫിൽമി റിപ്പോർട്ടർ

തീപിടുത്തതിന് പിന്നാലെ വാഹനാപകടം; ഒരേദിവസം രണ്ട് പ്രഭാസ് ചിത്രങ്ങളുടെ സെറ്റുകളിൽ അപകടം
X

ബാഹുബലി നായകൻ പ്രഭാസിന്റെ രണ്ട് സിനിമ സെറ്റുകളിൽ ഒരേ ദിവസം അപകടം. പ്രഭാസിന്റെ ബോളിവുഡ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം ഉണ്ടായ ദിവസം തന്നെ താരത്തിന്റെ സലാറിന്റെ സെറ്റില്‍ വാഹനാപകടം ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം ഉണ്ടായത്. സംഭവത്തില്‍ അപകടമൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നോരം 4 മണിയോട് കൂടിയാണ് തീപ്പിടുത്തം നടക്കുന്നത്. എട്ട് ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ വന്നാണ് തീ അണച്ചത്. സംഭവ സ്ഥലത്ത് സംവിധായകനും ചിത്രീകരണത്തിന് എത്തിയ അണിയറ പ്രവര്‍ത്തകരും മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ സെറ്റിൽ അണിയറ പ്രവർത്തകരുമായി വന്ന വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പെഡ്ഡാപ്പള്ളി ഗോദാവരിഖനിയിലെ രാജീവ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. പ്രഭാസിന് ഇന്നലെ ഷൂട്ടിങ് ഉണ്ടായിരുന്നില്ല.

പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ആദിപുരുഷ്. സെയ്ഫ് അലിഖാനാണ് ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. 022 ആഗസ്റ്റ് 11-നാണ് ചിത്രം റിലീസ് ചെയ്യുക. തീയറ്റര്‍ റിലീസിനാണ് ‘ആദിപുരുഷ്’ ഒരുങ്ങുന്നത്. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കും. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ബോളിവുഡ് താരം കൃതി സനോനാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് റിപ്പോട്ടുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Next Story