മലപ്പുറത്ത് കമ്പിയുമായി വന്ന ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും മരിച്ചു
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ട് പേര് മരിച്ചു. വട്ടപ്പാറ വളവിലാണ് സംഭവം. ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു. തമിഴ്നാട് സ്വദേശി മുത്തുകാര്‍ മലമ്പുഴ സ്വദേശി അയ്യപ്പന് എന്നിവരാണ് മരിച്ചത്. ഇരുവരും മണിക്കൂറുകളോളം ലോറിക്കിടയില്‍ കുടുങ്ങിക്കിടന്നു.രാവിലെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവില്‍ അപകടം പതിവാണ്. ഒരാഴ്ച മുമ്പ് പഞ്ചസാര ലോറി […]

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ട് പേര് മരിച്ചു. വട്ടപ്പാറ വളവിലാണ് സംഭവം. ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
തമിഴ്നാട് സ്വദേശി മുത്തുകാര്‍ മലമ്പുഴ സ്വദേശി അയ്യപ്പന് എന്നിവരാണ് മരിച്ചത്. ഇരുവരും മണിക്കൂറുകളോളം ലോറിക്കിടയില്‍ കുടുങ്ങിക്കിടന്നു.രാവിലെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്.
സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവില്‍ അപകടം പതിവാണ്. ഒരാഴ്ച മുമ്പ് പഞ്ചസാര ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
- TAGS:
- accident
- Death
- Malappuram