കുതിരാനില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി; ഏഴ് വാഹനങ്ങള്‍ കൂട്ടിയിച്ച് മൂന്ന് മരണം
തൃശൂര്‍ കുതിരാനില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചരക്കു ലോറി നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആറ് വാഹനങ്ങളുമായാണ് ലോറി കൂട്ടിയിടിച്ചത്. ലോറി കൂട്ടിയിടിച്ച വാഹനങ്ങളിലുള്ളവരാണ് മരിച്ച മൂന്ന് പേരും. മരിച്ച രണ്ടു പേര് സ്കൂട്ടര്‍ യാത്രക്കാരാണ്. ഒരാള്‍ കാര്‍ യാത്രക്കാരനും. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം കുറച്ചു സമയത്തേക്ക് സ്തംഭിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു.

- TAGS:
- Accidental Death