Top

ചങ്ങനാശ്ശേരിയില്‍ ബൈക്കപകടം; യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനും മരിച്ചു

കോട്ടയം: ചങ്ങനാശേരി പാലത്തറ ബൈപ്പാസ് റോഡില്‍ പാലാത്രയ്ക്കും മോര്‍ക്കുളങ്ങരയ്ക്കും ഇടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് (19) ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകന്‍ ആചാരി (67) സേതുനാഥ് (41) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരുബൈക്കിലേയും യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനായ മുരുകന്‍ ആചാരിയാണ് അപകടത്തില്‍ പെട്ടു മരിച്ച മൂന്നാമത്തേ ആള്‍. ബൈപാസ് റോഡില്‍ അമിത വേഗതയില്‍ ചീറിപ്പാഞ്ഞു […]

28 July 2021 7:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചങ്ങനാശ്ശേരിയില്‍ ബൈക്കപകടം; യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനും മരിച്ചു
X

കോട്ടയം: ചങ്ങനാശേരി പാലത്തറ ബൈപ്പാസ് റോഡില്‍ പാലാത്രയ്ക്കും മോര്‍ക്കുളങ്ങരയ്ക്കും ഇടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് (19) ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകന്‍ ആചാരി (67) സേതുനാഥ് (41) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരുബൈക്കിലേയും യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനായ മുരുകന്‍ ആചാരിയാണ് അപകടത്തില്‍ പെട്ടു മരിച്ച മൂന്നാമത്തേ ആള്‍. ബൈപാസ് റോഡില്‍ അമിത വേഗതയില്‍ ചീറിപ്പാഞ്ഞു വരുന്ന ബൈക്കുകള്‍ അപകടത്തില്‍ പെടുന്നത് പതിവായിട്ടുണ്ട്

Next Story

Popular Stories