Top

ഇരിട്ടിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ മത്സരഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ടു. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപടകസമയത്ത് ബസിലുണ്ടായിരുന്നവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ജബ്ബര്‍ക്കടവിലാണ് അപകടമുണ്ടായത്. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ടു ബസ്സുകള്‍ മത്സരഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പരിസരവാസികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസിന്റെ ആദ്യ സര്‍വ്വീസായിരുന്നു ഇത്. അപകടത്തിന് മുന്‍പ് മറ്റൊരു ബസ് ഈ ബസിനെ വഴിയില്‍ തടയുകയും നിരവധി യാത്രക്കാരെ ഇറക്കി വിടുകയും […]

14 July 2021 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരിട്ടിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; യാത്രക്കാര്‍ക്ക് പരിക്ക്
X

കണ്ണൂര്‍: ഇരിട്ടിയില്‍ മത്സരഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ടു. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപടകസമയത്ത് ബസിലുണ്ടായിരുന്നവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരിട്ടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ജബ്ബര്‍ക്കടവിലാണ് അപകടമുണ്ടായത്. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ടു ബസ്സുകള്‍ മത്സരഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പരിസരവാസികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസിന്റെ ആദ്യ സര്‍വ്വീസായിരുന്നു ഇത്.

അപകടത്തിന് മുന്‍പ് മറ്റൊരു ബസ് ഈ ബസിനെ വഴിയില്‍ തടയുകയും നിരവധി യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തിരുന്നു ഇതിന് ശേഷം യാത്ര തുടര്‍ന്ന ബസ് പിറകോട്ടെടുക്കവെ റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ബസ്സുകള്‍ വളരെ കുറച്ചുമാത്രമുള്ള റൂട്ടിലായിരുന്നു മത്സരഓട്ടം. അതേസമയം, രണ്ടു ബസ്സുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പോലീസ് അറിയിച്ചു.

Also Read: പെട്രോള്‍ കൊള്ള: 100 കിലോമീറ്റര്‍ 100 സൈക്കിള്‍, യൂത്ത് കോണ്‍ഗ്രസിന്റെ റാലി ആരംഭിച്ചു

Popular Stories

    Next Story