Top

ഐപി ബിനുവിനെ ഒഴിവാക്കിയതെന്തിന്?; വിശദീകരണം തേടി മന്ത്രി

തിരുവനന്തപുരം: എരുമക്കുഴി ഉദ്യാന ഉദ്ഘാടനത്തില്‍ നിന്ന് ചടങ്ങില്‍നിന്നും തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐപി ബിനുവിനെ ഒഴിവാക്കിയതില്‍ മന്ത്രിതല ഇടപെടല്‍. ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറിയോട് തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്തീന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ പേരുകള്‍ ശിലാഫലകത്തില്‍ ഉള്‍പ്പെടുത്തുകയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ഒഴിവാക്കുകയും ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ മാലിന്യസംഭരണ ശാലയായിരുന്ന എരുമക്കുഴിയെ പൂന്തോട്ടമാക്കിയതിന് പിന്നില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമമായിരുന്നു. എന്നാല്‍ പൂന്തോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് […]

7 Nov 2020 4:47 AM GMT

ഐപി ബിനുവിനെ ഒഴിവാക്കിയതെന്തിന്?; വിശദീകരണം തേടി മന്ത്രി
X

തിരുവനന്തപുരം: എരുമക്കുഴി ഉദ്യാന ഉദ്ഘാടനത്തില്‍ നിന്ന് ചടങ്ങില്‍നിന്നും തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐപി ബിനുവിനെ ഒഴിവാക്കിയതില്‍ മന്ത്രിതല ഇടപെടല്‍. ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറിയോട് തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്തീന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ പേരുകള്‍ ശിലാഫലകത്തില്‍ ഉള്‍പ്പെടുത്തുകയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ഒഴിവാക്കുകയും ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരത്തെ മാലിന്യസംഭരണ ശാലയായിരുന്ന എരുമക്കുഴിയെ പൂന്തോട്ടമാക്കിയതിന് പിന്നില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമമായിരുന്നു. എന്നാല്‍ പൂന്തോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ഐപി ബിനുവിന് ഇടമുണ്ടായില്ല. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ശിലാഫലകത്തിലും ഐപി ബിനുവിന്റെ പേരില്ല. അതേ സമയം വിരമിച്ച നഗരസഭ ഉദ്യോഗസ്ഥരുടെ പേരുകള്‍ വരെ ഫലകത്തിലുണ്ട്.

ബിനുവിനെ ഒഴിവാക്കിയ തീരുമാനം ഉചിതമായില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വവും നഗരസഭ നേതൃത്വത്തെ അറിയിച്ചിരുന്നു.

നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ബിനുവിന് സീറ്റ് നിഷേധിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഐപി ബിനു പ്രതിനീധികരിച്ചിരുന്ന കുന്നുകുഴി വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. അതിനാല്‍ കുന്നുകുഴിയില്‍ മത്സരിക്കാനാവില്ല. എന്നാല്‍ മറ്റൊരു വാര്‍ഡ് മത്സരിക്കാന്‍ നല്‍കിയില്ല. അതേ സമയം വനിതാ സംവരണമായതിനാല്‍ മേയര്‍ കെ ശ്രീകുമാറും മറ്റ് നേതാക്കളും പുതിയ വാര്‍ഡുകളിലാണ് മത്സരിക്കുന്നത്.

Popular Stories

    Next Story