Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബിജെപിയെ തള്ളി എ സി മൊയ്തീന്‍; ‘പ്രതി ബിജു കരീമിനെ അറിയില്ല’

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി മുന്‍ മന്ത്രി എ സി മൊയ്തീന്‍. തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ ബാങ്കിലില്ലെന്നും തട്ടിപ്പ് കേസിലെ പ്രതി ബിജു കരീമിനെ തനിക്കറിയില്ലെന്നും എസി മൊയ്തീന്‍ പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ പല പരിപാടികള്‍ക്കും പോയിട്ടുണ്ട്. അവിടെ ബിജു കരീം ഉണ്ടായിരുന്നോ എന്നറിയില്ല. ബിജെപി കുഴല്‍പ്പണ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാകാം പുതിയ ആരോപണം ഉന്നയിക്കുന്നതെന്നും എസി മൊയ്തീന്‍ കുറ്റപ്പെടുത്തി. തനിക്ക് ബന്ധുവിനെ ഉണ്ടാക്കിതരാന്‍ ആരാണ് നടക്കുന്നതെന്നറിയില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് […]

24 July 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബിജെപിയെ തള്ളി എ സി മൊയ്തീന്‍; ‘പ്രതി ബിജു കരീമിനെ അറിയില്ല’
X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി മുന്‍ മന്ത്രി എ സി മൊയ്തീന്‍. തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ ബാങ്കിലില്ലെന്നും തട്ടിപ്പ് കേസിലെ പ്രതി ബിജു കരീമിനെ തനിക്കറിയില്ലെന്നും എസി മൊയ്തീന്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ പല പരിപാടികള്‍ക്കും പോയിട്ടുണ്ട്. അവിടെ ബിജു കരീം ഉണ്ടായിരുന്നോ എന്നറിയില്ല. ബിജെപി കുഴല്‍പ്പണ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാകാം പുതിയ ആരോപണം ഉന്നയിക്കുന്നതെന്നും എസി മൊയ്തീന്‍ കുറ്റപ്പെടുത്തി.

തനിക്ക് ബന്ധുവിനെ ഉണ്ടാക്കിതരാന്‍ ആരാണ് നടക്കുന്നതെന്നറിയില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി തന്റെ ബന്ധുവാണ് എന്ന വിധത്തില്‍ പ്രരിക്കുന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ വാര്‍ത്തക്കൊടുക്കുന്നവര്‍ ആ ബന്ധു ആരാണെന്ന് കണ്ടെത്തി വ്യക്തമാക്കണമെന്നും എസി മൊയ്തീന്‍ പറഞ്ഞു. ബിജെപി ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ കാടടച്ച് വെടിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എസി മൊയ്തീനും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും പങ്കുണ്ടെന്നും പ്രൊഫസര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തില്‍ തട്ടിപ്പ് പണം ഉപയോഗിച്ചെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മൊയ്തീന്‍ രംഗത്തെത്തിയത്.

കേസിലെ പ്രതിയായ ബിജു കരീമിന്റെയൊപ്പമുള്ള മൊയ്തീന്റെ ചിത്രം പുറത്തുവന്നിരുന്നു. 2019 ജനുവരി 20ന് ബാങ്ക് തട്ടിപ്പ് പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍മാര്‍ക്കറ്റ് അന്ന് ഉദ്ഘാടനം ചെയ്തത് മന്ത്രിയായിരുന്ന എ സി മൊയ്തീനാണ്. ഇഈ ഉദ്ഘാടന ചിത്രമാണ് പുറത്തുവന്നത്.

ALSO READ: കൊടകര; പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും ഇന്‍കംടാക്‌സിനും നല്‍കും

Popular Stories

    Next Story