Top

‘കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടി’; കേന്ദ്രത്തോട് എബിവിപി

പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിദ്യാര്‍ഥി സംഘടനയായ എബിവിപി. കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടിയാണെന്നും പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിച്ചെന്നും എബിവിപി വ്യക്തമാക്കി. എബിവിപി പ്രസ്താവന: ”ദുരിതകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോള്‍, […]

7 Jun 2021 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടി’; കേന്ദ്രത്തോട് എബിവിപി
X

പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിദ്യാര്‍ഥി സംഘടനയായ എബിവിപി. കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടിയാണെന്നും പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിച്ചെന്നും എബിവിപി വ്യക്തമാക്കി.

എബിവിപി പ്രസ്താവന: ”ദുരിതകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ് മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവര്‍ദ്ധനവ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.”

പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ഇന്ധന വില വര്‍ദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തില്‍ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉള്‍പ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയിലെ നാലിനങ്ങളില്‍, ബേസിക് എക്‌സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിന്റെ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോള്‍ നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Popular Stories

    Next Story