മധ്യവയസ്കയുടെ വീട്ടുപടിക്കല്‍ മൂത്രമൊഴിച്ച് പകപോക്കിയെന്ന പരാതിനേരിടുന്ന എബിവിപി നേതാവും എയിംസ് തലപ്പത്ത്; വ്യാപക പ്രതിഷേധം
മധ്യവയസ്കയായ ഒരു സ്ത്രീയ്ക്കെതിരെ അധിക്ഷേപകരമായ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന ഡോ ഷണ്മുഖം സുബ്ബയ്യയെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മഥുരയുടെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എബിവിപി നേതാവായ ഷണ്മുഖം കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കയുടെ വീട്ടുമുറ്റത്ത് മാലിന്യമെറിയുകയും മൂത്രമൊഴിക്കുകയും ചെയ്തതായി ആരോപണം നേരിട്ടുവരികയാണ്. ഇത്തരമൊരാളെ എയിംസ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് നിയോഗിച്ചത് ഉത്തരവാദിത്വമില്ലാത്ത തീരുമാനമായിപ്പോയെന്ന് ആരോപിച്ചാണ് നെറ്റിസണ്‍സ് പ്രതിഷേധമുയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് എയിംസ് മഥുരയുടെ […]

മധ്യവയസ്കയായ ഒരു സ്ത്രീയ്ക്കെതിരെ അധിക്ഷേപകരമായ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന ഡോ ഷണ്മുഖം സുബ്ബയ്യയെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മഥുരയുടെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എബിവിപി നേതാവായ ഷണ്മുഖം കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കയുടെ വീട്ടുമുറ്റത്ത് മാലിന്യമെറിയുകയും മൂത്രമൊഴിക്കുകയും ചെയ്തതായി ആരോപണം നേരിട്ടുവരികയാണ്. ഇത്തരമൊരാളെ എയിംസ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് നിയോഗിച്ചത് ഉത്തരവാദിത്വമില്ലാത്ത തീരുമാനമായിപ്പോയെന്ന് ആരോപിച്ചാണ് നെറ്റിസണ്‍സ് പ്രതിഷേധമുയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് എയിംസ് മഥുരയുടെ പ്രസിഡന്റിനേയും ബോര്‍ഡംഗങ്ങളെയും നിയമിച്ചത്. മാണിക്യം ടാഗോര്‍, കനിമൊഴി, ഡോ രവികുമാന് എന്നിവര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ഷണ്മുഖത്തില് നിന്നും ബുദ്ധിമുട്ട് നേരിട്ടുവെന്ന് കാട്ടി അപമാനിക്കപ്പെട്ട സ്തീയുടെ ബന്ധു നല്കിയ പരാതി രാഷ്ട്രീയ രംഗത്തുനിന്നുയര്ന്നുവന്ന കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് മുന്‍പ് ചര്‍ച്ചയായിരുന്നു. മധ്യവയസ്കയുടെ വീട്ടുമുറ്റത്ത് ഇയാള്‍ മൂത്രമൊഴിക്കുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതിക്കാര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആരോപണവിധേയനെ എയിംസ് തലപ്പത്ത് നിയോഗിക്കുന്നത് സ്ത്രീ സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധമുയരുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിന് ആരോപണവിധേയനായ ഒരാളെ എയിംസ് ബോര്ഡിലെടുക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമല്ലേ എന്ന് ഡോ രവികുമാര്‍ എംപി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ ഈ തീരുമാനം അവിശ്വസനീയമാണ് എന്നായിരുന്നു ട്വിറ്ററിലൂടെ മാണിക്യം ടാഗോര്‍ എംപിയുടെ പ്രതികരണം. ആരോപണവിധേയനെ കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് ബിജെപി പ്രവര്‍ത്തകര്‍ക്കും ഇതേ മാതൃതയില്‍ വൃത്തികേടുകള്‍ കാണിക്കാനുള്ള മാതൃകയും അതിനുള്ള അംഗീകാരവുമാണോ ഈ നിയമനമെന്ന് കനിമൊഴി എംപി ട്വിറ്ററിലൂടെ ചോദിച്ചു.