ആനി ശിവയ്ക്കെതിരായ അധിക്ഷേപം; സംഗീതാ ലക്ഷ്മണക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അഡ്വ.സംഗീതാ ലക്ഷ്മണക്കെതിരെ പോലിസ് കേസെടുത്തു ആനി ശിവയുടെ പരാതി പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലിസാണ് കേസെടുത്തത്. ഐടി ആക്ട്, 580 ഐ.പി.സി., കെ.പി ആക്ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ആനി ശിവയ്ക്ക് പുറമെ മറ്റ് നിരവധി സ്ത്രീകളും സംഗീത ലക്ഷ്മണിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെന്‍ട്രല്‍ […]
8 July 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അഡ്വ.സംഗീതാ ലക്ഷ്മണക്കെതിരെ പോലിസ് കേസെടുത്തു
ആനി ശിവയുടെ പരാതി പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലിസാണ് കേസെടുത്തത്. ഐടി ആക്ട്, 580 ഐ.പി.സി., കെ.പി ആക്ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ആനി ശിവയ്ക്ക് പുറമെ മറ്റ് നിരവധി സ്ത്രീകളും സംഗീത ലക്ഷ്മണിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങുന്ന മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളാണ് സംഗീത ലക്ഷ്മണന് ആനി ശിവക്കെതിരെ നടത്തിയത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് സംഗീത ലക്ഷ്മണനില്‍ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നടപടി.
സംഭവത്തില്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ച ആനി ശിവ സംഗീതയുടെ പോസ്റ്റിന് പിന്നാലെ പോകാന്‍ തനിക്ക് സമയമില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞതയോടെ അവരുടെ പരാമര്‍ശത്തെ തള്ളുകയാണെന്നുമാണ് പ്രതികരിച്ചത്.
ആനി ശിവ പറഞ്ഞത്: ‘ഇത്രയും കാലവും എന്നെ എല്ലാവരും വിമര്‍ശിക്കുകയായിരുന്നു. ആരാണ് പിന്തുണച്ചത്. അത് കൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്നില്ല. പിന്നെ ഓരോരുത്തര് അവരവരുടെ സംസ്കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും. അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവര്‍ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ താല്പര്യമില്ല. അതിന്റെ ആവശ്യമില്ല. അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുകയാണ്. എനിക്ക് അതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ല. ആവശ്യമില്ലാത്തതിന്റെ പുറകെ പോകാന്‍ എനിക്ക് സമയമില്ല. എനിക്കെന്റെ മകനുണ്ട്. ജോലിയുണ്ട്. ജീവിതമുണ്ട്. വ്യക്തിപരമായി പരാതി കൊടുക്കാന്‍ താല്പര്യമില്ല. പക്ഷെ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടാന്‍ പരാതിയുമായി സഹകരിക്കും.’
ജീവിത സാഹചര്യങ്ങളെ നേരിട്ടാണ് കേരളാ പൊലീസില്‍ എസ്ഐ പദവിയിലേക്ക് ആനി ശിവ എത്തിയത്. വീട്ടുകാരാലും ഭര്‍ത്താവിനാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലായ പെണ്കുട്ടിയായിരുന്നിടത്ത് നിന്നും എസ്ഐ എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച വ്യക്തമാക്കി ആനി തന്നെയായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ ഭര്‍തൃപീഡന വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് ആനിയുടെ അതിജീവനം പുറത്ത് വരുന്നത്. ഇതിന് പിന്നാലെയായിരുന്നു സംഗീതയുടെ അധിക്ഷേപം.
Also Read: ഐഷയെ വീണ്ടും ചോദ്യം ചെയ്യുന്നു; ദ്വീപ് പൊലീസ് കൊച്ചിയില്‍