Top

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ അബുദാബി പുനരാരംഭിക്കുന്നു

യുഎഇയില്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നികര്‍ത്തിവെച്ചിരുന്നു പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

9 Dec 2020 5:27 AM GMT

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ അബുദാബി പുനരാരംഭിക്കുന്നു
X

അബുദാബി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നികര്‍ത്തിവെച്ചിരുന്നു പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലേക്ക് ഉടന്‍ തിരികെ വരും. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാം പഴയ രീതിയിലേക്ക് കൊണ്ട് വരാനുള്ള നടപടികള്‍ അബുദാബി ഗവണ്‍മെന്റ ആരംഭിച്ചിരിക്കുന്നത്. എല്ലാം പഴയ രീതിയിലേക്ക് തിരിച്ചു വരുമ്പോള്‍ ജനങ്ങള്‍ ജാഗ്രതയോട് കൂടി കൈകാര്യം ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അബുദാബി മീഡിയ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

‘കുറഞ്ഞ കേസുകള്‍ നിലനിര്‍ത്തി കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതില്‍ നേടിയ വിജയത്തെത്തുടര്‍ന്ന്, അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ഫോര്‍ കൊവിഡ് -19 പാന്‍ഡെമിക് എല്ലാ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കും’, അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

Next Story