’45 ഓളം രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നു, ഇന്ത്യയില്‍ മാത്രമെന്താണ് പ്രശ്നം’; നിലപാട് വ്യക്തമാക്കി രവിശങ്കര്‍ പ്രസാദ്
ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. 45 ഓളം രാജ്യങ്ങള്‍ പെഗാസസ് ഉപോയോഗിക്കുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് ഇതില്‍ ഇന്ത്യയെ മാത്രം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹംചോദിച്ചു. ‘പടിഞ്ഞാറന്‍ രാജ്യങ്ങളാണ് പ്രധാനമായും ഈ ചാരസോഫ്റ്റ് വേര് ഉപയോഗിക്കുന്നതെന്ന് പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ എന്തുകൊണ്ടാണ് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നത്. ഈ കഥയ്ക്ക് പിന്നിലെന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു’, രവിശങ്കര്‍ […]
19 July 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. 45 ഓളം രാജ്യങ്ങള്‍ പെഗാസസ് ഉപോയോഗിക്കുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് ഇതില്‍ ഇന്ത്യയെ മാത്രം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം
ചോദിച്ചു.
‘പടിഞ്ഞാറന്‍ രാജ്യങ്ങളാണ് പ്രധാനമായും ഈ ചാരസോഫ്റ്റ് വേര് ഉപയോഗിക്കുന്നതെന്ന് പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ എന്തുകൊണ്ടാണ് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നത്. ഈ കഥയ്ക്ക് പിന്നിലെന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്ത് ആരുടെയെങ്കിലും ഫോണ്‍കോളുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പെഗാസസ് എന്ന ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തള്ളി കേന്ദ്രം എത്തിയതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ അതെല്ലാം നടക്കൂ. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ പുതിയ മുന്നണി രൂപീകരണത്തിനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. തിര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്കിയ ‘ദി വയര്‍’ ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാ വിരുദ്ധ അജണ്ട വെച്ചുപുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബിജെപിയെയോ കേന്ദ്ര സര്‍ക്കാരിനെയോ ഇതില്‍ പങ്ക് ചേര്‍ക്കുന്ന ഒരു ലിങ്കും ഈ വാര്‍ത്തകളിലില്ല. ഏതെങ്കിലും ഒരു നമ്പര്‍ ലീക്ക് ചെയ്ത പട്ടികയില്‍ ഉണ്ടെന്നത് അവ ഹാക് ചെയ്യപ്പെട്ടതിന് തെളിവല്ലെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- TAGS:
- BJP
- NDA
- Ravi Shankar Prasad