Top

ഒപ്പം പ്രയാണം ചെയ്തവര്‍ക്ക് നന്ദി; നേവിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അഭിലാഷ് ടോമി; യാത്ര തുടരും, പായ് വഞ്ചിയില്‍ ഇനിയും ലോകത്തെ ചുറ്റും

പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനായ നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. ഇത്തരത്തിലൊരു റെക്കോര്‍ഡ് സൃഷ്ടിച്ച ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം

11 Jan 2021 1:44 AM GMT

ഒപ്പം പ്രയാണം ചെയ്തവര്‍ക്ക് നന്ദി; നേവിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അഭിലാഷ് ടോമി; യാത്ര തുടരും, പായ് വഞ്ചിയില്‍ ഇനിയും ലോകത്തെ ചുറ്റും
X

പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനായ നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. ഇത്തരത്തിലൊരു റെക്കോര്‍ഡ് സൃഷ്ടിച്ച ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം. 2013ല്‍ലാണ് അഭിലാഷ് ആദ്യമായി പായ്‌വഞ്ചിയില്‍ ലോകം ചുറ്റി മടങ്ങിയെത്തിയത്. തുടര്‍ന്ന് രാജ്യം ഇയാളെ കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു.

നിരവധി മെഡലുകളാണ് ഇതിനോടകം അബിലാഷ് ടോമിയെ തേടിയെത്തിയിട്ടുള്ളത്. രാഷ്ട്രപതിയില്‍ നിന്നും സേന മെഡല്‍, അഡ്വജര്‍ സ്‌പോര്‍ട്‌സിലെ മികവിന് ടെന്‍സിംഗ് നോര്‍ഗെ നാഷണല്‍ അഡ്വഞ്ചര്‍ അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. വിരമിക്കലോടെ പായ്‌വഞ്ചി ദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് താന്‍ 42-ാം വയസ്സില്‍ വിരമിക്കുന്നതെന്നായിരുന്നു അഭിലാഷ് ടോമിയുടെ പ്രതികരണം.

2022ലെ ഗ്ലോബല്‍ ഗ്ലോബ് മത്സരമാണ് ഇനി യുള്ള ലക്ഷ്യം. ആ കടമ്പകടക്കാനുള്ള പരിശ്രമത്തിലാണെന്നും മുമ്പ് വരുത്തിയ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നുമായിരുന്നു അഭിലാഷ് വ്യക്തമാക്കിയിരുന്നു. 2018ലെ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അദ്ദേഹം അപകടത്തില്‍പെട്ടിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്ററലധികം വേഗത്തില്‍ കാറ്റ് വീശിയതിനെ തുടര്‍ന്നായിരുന്നു അപകടം.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും മാറിയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് നടുവിന് സാരമായി പരുക്കേറ്റിരുന്നു അഭിലാഷ് കുറച്ച് നാളുകളായി വിശ്രമത്തിലായിരുന്നു. ഇനി ഔദ്യോഗിക ജിവിതത്തില്‍ നിന്നും മാറിനിന്ന് മത്സര ആവേശത്തില്‍ പിടിമുറുക്കാനൊരുങ്ങുകയാണ് അഭിലാഷ് ടോമി. കൊച്ചി സ്വദേശിയായ ഇദ്ദേഹം നാവിക സേന റിട്ട. ലഫ്. കമാന്‍ഡര്‍ വിസി ടോമിയുടേയും വല്‍ത്സമ്മയുടേയും മകനാണ്.

Next Story

Popular Stories