Top

അഭിമന്യൂ കൊലപാതകം; പ്രധാനപ്രതി സജ്ഞയ് ദത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്ത്

ആലപ്പുഴയിലെ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജ്ഞയ് ദത്തിന്റെ ആര്‍എസ്എസ് ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്ത്. കൊലയില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സജ്ഞയ് ദത്ത് ആര്‍എസ്എസ് ശാഖ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. സജയ് ദത്ത് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ പൊലിസ് തുടരുകയാണ്.കഴിഞ്ഞ ഒരു […]

15 April 2021 10:25 PM GMT

അഭിമന്യൂ കൊലപാതകം; പ്രധാനപ്രതി സജ്ഞയ് ദത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്ത്
X

ആലപ്പുഴയിലെ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജ്ഞയ് ദത്തിന്റെ ആര്‍എസ്എസ് ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്ത്. കൊലയില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സജ്ഞയ് ദത്ത് ആര്‍എസ്എസ് ശാഖ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. സജയ് ദത്ത് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ പൊലിസ് തുടരുകയാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ് ദത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ പറഞ്ഞു.

ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎഎഎം ഏരിയാ സെക്രട്ടറി ബി ബാബു പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും ബാബു ആരോപിച്ചു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Next Story

Popular Stories