‘കൊന്നത് പരിശീലനം ലഭിച്ച ആര്‍എസ്എസ് സംഘം, ലക്ഷ്യം സഹോദരനെ’: അഭിമന്യൂ കൊലയില്‍ ഡിവൈഎഫ്ഐ
ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരന് അഭിമന്യൂവിന്റെ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ. സംഘടനയുടെവള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന് അനന്ദുവിനെയാണ് കൊലപാതകികള്‍ ലക്ഷ്യം വെച്ചതെന്നും പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് കൃത്യം നടത്തിയതെന്നും ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ആരോപിച്ചു. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ‘വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന് അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി […]

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരന് അഭിമന്യൂവിന്റെ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ. സംഘടനയുടെ
വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന് അനന്ദുവിനെയാണ് കൊലപാതകികള്‍ ലക്ഷ്യം വെച്ചതെന്നും പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് കൃത്യം നടത്തിയതെന്നും ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ആരോപിച്ചു. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
‘വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന് അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന് അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കുക’ – ഡിവൈഎഫ്ഐ
വള്ളിക്കുന്നം ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യൂവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് അഭിമന്യൂവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ് മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവം.