‘ഇത് പുണ്യദിനം; അഭയയെ കാമഭ്രാന്തന്മാര് കൊലപ്പെടുത്തിയിട്ട് 28 വര്‍ഷം’; കത്തോലിക്ക സഭക്ക് പണത്തിന്റെ ധാര്‍ഷ്ട്യമെന്ന് ലൂസി കളപ്പുര
സിസ്റ്റര്‍ അഭയക്ക് നീതി നടപ്പിലാക്കി കൊണ്ട് വിധി വന്ന ഈ ദിനത്തെ പുണ്യദിനം എന്ന് വിളിക്കാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. സ്വര്‍ഗം സ്വപ്നം കണ്ട് ജീവിക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കന്യാസ്ത്രീയെ ഈ കാമഭ്രാന്തന്മാര് മഠത്തിനകത്ത് കൊലപ്പെടുത്തിയിട്ട് 28 വര്‍ഷം കഴിഞ്ഞു. ബീന എന്ന കുട്ടിയുടെ അഭയ എന്ന പേര് പോലും യാദൃശ്ചികമായിരിക്കാമെന്നും ലൂസി കളപ്പുരക്കല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇനി ഈ ലോകത്ത് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ കഴിയുന്ന ദിവസം ഉണ്ടായിരിക്കില്ലെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു. […]

സിസ്റ്റര്‍ അഭയക്ക് നീതി നടപ്പിലാക്കി കൊണ്ട് വിധി വന്ന ഈ ദിനത്തെ പുണ്യദിനം എന്ന് വിളിക്കാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. സ്വര്‍ഗം സ്വപ്നം കണ്ട് ജീവിക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കന്യാസ്ത്രീയെ ഈ കാമഭ്രാന്തന്മാര് മഠത്തിനകത്ത് കൊലപ്പെടുത്തിയിട്ട് 28 വര്‍ഷം കഴിഞ്ഞു. ബീന എന്ന കുട്ടിയുടെ അഭയ എന്ന പേര് പോലും യാദൃശ്ചികമായിരിക്കാമെന്നും ലൂസി കളപ്പുരക്കല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ഇനി ഈ ലോകത്ത് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ കഴിയുന്ന ദിവസം ഉണ്ടായിരിക്കില്ലെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു. ‘കത്തോലിക്ക സഭ നേതൃത്വത്തിനൊരു ധാഷ്ട്യമുണ്ട് അഹങ്കാരമുണ്ട്. കോടികള്‍ പണമുണ്ട് എന്നതിന്റെ അഹങ്കാരമുണ്ട്. എന്നിട്ട് അല്ത്താരയില് കയറിനിന്ന് നിങ്ങള്‍ വിശുദ്ധരാണെന്ന് പഠിപ്പിക്കുന്നതിന് തിരശീല വീണിരിക്കുകയാണ്. എല്ലാ പൗരന്മാരും ഒരു പോലെയാണ്. പ്രധാനമന്ത്രിക്കും ഇവിടെ ഒരേ അവകാശമാണ്.’ കത്തോലിക്ക സഭ കണ്ണ് തുറക്കണമെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസിലെ കൊലപാതകികളെ രക്ഷിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വര്‍ഷമായി നടത്തുന്നതെന്ന് നേരത്തെ ലൂസി കളപുരക്കല്‍ ആരോപിച്ചിരുന്നു.
ഇന്ന് പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നുമായിരുന്നു ലൂസി കളപ്പുരക്കലിന്റെ പ്രതികരണം.
അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരായി പ്രഖ്യാപിക്കുന്നതാണ് കോടതി വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേരളം കാത്തിരിക്കുന്ന അഭയകേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി വരുന്നത് 28 വര്‍ഷത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ശേഷമാണ്. കൊലകുറ്റം തെളിഞ്ഞെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
അഭയാ കേസിലെ വിധിയില്‍ കോടതിക്ക് നന്ദിയെന്നായിരുന്നു അഭയയുടെ സഹോദരന് ബിജു തോമസിന്റെ പ്രതികരണം. ദൈവത്തിന് നന്ദിയെന്ന് അഭയയുടെ കുടുംബം പ്രതികരിച്ചു. കേസില്‍ സത്യം തെളിഞ്ഞുവെന്നും സഹോദരന് പറഞ്ഞു. എന്നാല്‍ വിധി പ്രസ്താവത്തിന് പിന്നാലെ സിസ്റ്റര്‍ സെഫി പൊട്ടികരയുകയായിരുന്നു.വിധിയില്‍ സന്തോഷമാണെന്ന് സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ എംഎല് ശര്‍മ പ്രതികരിച്ചു. പഴയ കേസ് ആയതിനാല്‍ കുടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമെന്നായിരുന്നു കേസിലെ മുഖ്യസാക്ഷി അടക്കാ രാജുവിന്റേയും പ്രതികരണം. സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചെന്നും അടയ്ക്കാ രാജു പറഞ്ഞു.
- TAGS:
- Abhaya Case