Top

‘ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തില്‍ എത്തി, വക്കീല്‍ ഗുമസ്തനെ പോലെ ഞാന്‍ പ്രോസിക്യൂട്ടറെ സഹായിച്ചു’; പ്രതികരിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പണവും സ്വാധീനവും അധികാരവും ഉണ്ടെങ്കില്‍ എല്ലാം വിലക്ക് വാങ്ങാമെന്ന ചിലര്‍ ധരിച്ചുവെന്നും അത് മാറിയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അദ്ദേഹത്തിന്റെ നിയമ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു അഭയാ കേസ് സിബിഐ ഏറ്റെടുത്തത്. ഈ കേസ് അട്ടിമറിച്ച് തന്നെ ഇല്ലായ്മ ചെയ്യാന്‍ പലരും ശ്രമിച്ചിരുന്നുവെന്നും തനിക്കെതിരെ 23 കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അതെല്ലാം സുപ്രീം കോടതി റദ്ദ് ചെയ്യുകയായിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ‘ഞാന്‍ ഉള്‍പ്പെടുന്ന ക്‌നായായ സഭ അഭയയുടെ നീതിക്കായി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല. […]

22 Dec 2020 1:02 AM GMT

‘ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തില്‍ എത്തി, വക്കീല്‍ ഗുമസ്തനെ പോലെ ഞാന്‍ പ്രോസിക്യൂട്ടറെ സഹായിച്ചു’; പ്രതികരിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
X

പണവും സ്വാധീനവും അധികാരവും ഉണ്ടെങ്കില്‍ എല്ലാം വിലക്ക് വാങ്ങാമെന്ന ചിലര്‍ ധരിച്ചുവെന്നും അത് മാറിയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അദ്ദേഹത്തിന്റെ നിയമ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു അഭയാ കേസ് സിബിഐ ഏറ്റെടുത്തത്. ഈ കേസ് അട്ടിമറിച്ച് തന്നെ ഇല്ലായ്മ ചെയ്യാന്‍ പലരും ശ്രമിച്ചിരുന്നുവെന്നും തനിക്കെതിരെ 23 കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അതെല്ലാം സുപ്രീം കോടതി റദ്ദ് ചെയ്യുകയായിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

‘ഞാന്‍ ഉള്‍പ്പെടുന്ന ക്‌നായായ സഭ അഭയയുടെ നീതിക്കായി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല. കോടികള്‍ ഇറക്കി കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഒരു വക്കീല്‍ ഗുമസ്തനെ പോലെ ഞാന്‍ പ്രോസിക്യൂട്ടറെ സഹായിച്ചു.നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് വിധി പ്രസ്താവിച്ചത്.’ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

‘കേസില്‍ സാക്ഷിയായ അടയ്ക്കാ രാജുവിനെ സഭക്കാര്‍ വിചാരണക്ക് തൊട്ട് മുമ്പ് തട്ടികൊണ്ടുപോകാന്‍ നോക്കി. കോട്ടയത്ത് വെച്ചായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഭാര്യയും മകളുമാണ് ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചത്. നീതി പൂര്‍വ്വം സാക്ഷി പറയുന്ന ആളുകളെയെല്ലാം മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ നടന്നില്ല. ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തില്‍ അവിടെയെത്തുകയായിരുന്നു.
സത്യം ഇപ്പോള്‍ തെളിഞ്ഞു.ദൈവത്തിന്റെ ശക്തി അഭയയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ഞാന്‍ ഈ കേസില്‍ ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ പ്രതികരിച്ചു.

അഭയാ കേസിലെ വിധിയില്‍ കോടതിക്ക് നന്ദിയെന്നായിരുന്നു അഭയയുടെ സഹോദരന്‍ ബിജു തോമസിന്റെ പ്രതികരിച്ചു. ദൈവത്തിന് നന്ദിയെന്ന് അഭയയുടെ കുടുംബം പ്രതികരിച്ചു. കേസില്‍ സത്യം തെളിഞ്ഞുവെന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ വിധി പ്രസ്താവത്തിന് പിന്നാലെ സിസ്റ്റര്‍ സെഫി പൊട്ടികരയുകയായിരുന്നു.വിധിയില്‍ സന്തോഷമാണെന്ന് സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എംഎല്‍ ശര്‍മ പ്രതികരിച്ചു. പഴയ കേസ് ആയതിനാല്‍ കുടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമെന്നായിരുന്നു കേസിലെ മുഖ്യസാക്ഷി അടക്കാ രാജുവിന്റേയും പ്രതികരണം. സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചെന്നും അടയ്ക്കാ രാജു പറഞ്ഞു.

അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരായി പ്രഖ്യാപിക്കുന്നതാണ് കോടതി വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേരളം കാത്തിരിക്കുന്ന അഭയകേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി വരുന്നത് 28 വര്‍ഷത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ശേഷമാണ്. കൊലകുറ്റം തെളിഞ്ഞെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

Next Story