‘ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി, സിപിഎമ്മിന് ഇനി സ്വയം പിരിഞ്ഞ് പോകാം’; എപി അബ്ദുള്ളക്കുട്ടി
പോളിറ്റ് ബ്യൂറോ തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയനും കൂട്ടരും ഇപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാമെന്നുള്ള തീരുമാനത്തെ അംഗീകരിച്ചിരിക്കുകയാണ് എന്ന് എപി അബ്ദുള്ളക്കുട്ടി.

സീതാറാം യെച്ചൂരി നയിക്കുന്ന പോളിറ്റ് ബ്യൂറോ തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയനും കൂട്ടരും ഇപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാമെന്നുള്ള തീരുമാനത്തെ അംഗീകരിച്ചിരിക്കുകയാണ് എന്ന് എപി അബ്ദുള്ളക്കുട്ടി. ഇതോടെ സൈബര്‍ സഖാക്കള്‍ പറയുന്നത് പോലെ ‘ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി’. കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ ഉണ്ടായ സിപിഎം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലത് ‘,അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിലവില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായി ബിജെപിക്കെതിരേ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവലിനെ അംഗീകരിച്ചിരിക്കുകയാണ് എന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സൈബര്‍ പോരാളികള്‍ പരസ്പരം അഭിസംബോധന ചെയ്യും പോലെ ഇനി ‘കൊങ്ങി, കമ്മി’ എന്നിങ്ങനെ രണ്ട് വര്ഗ്ഗങ്ങളില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് ‘കൊമ്മി’ എന്ന് വിളിക്കാമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കൂട്ടിചേര്‍ത്തു. ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
‘ബിജെപിയുടെ നിലപാടിനെ അനുകൂലിക്കുകയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍. ഇതൊക്കെ കണ്ട് ബേജാറായിട്ടാണ് ബിജെപിയെ തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറി. കോണ്‍ഗ്രസ്സിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ഏത് തീവ്രവാദി ഗ്രൂപ്പുകളുമായി പോലും സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആ പാര്‍ട്ടി. കേരള രാഷ്ട്രീയത്തില്‍ ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കു’മെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
- TAGS:
- AP Abdullakutty
- BJP
- CPIM