‘ഐഎസ്എഫുമായി സഖ്യത്തിന് തയ്യാര്‍’; ന്യൂനപക്ഷ വോട്ടു ചോര്‍ച്ച ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്ക് കത്തയച്ച് ബംഗാള്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി സഖ്യം രൂപീകരിക്കാനൊരുങ്ങി ബംഗാള്‍ കോണ്‍ഗ്രസ്. സഖ്യ രൂപീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ബംഗാള്‍ പ്രതിപക്ഷ നേതാവ് അബ്ദുള്‍ മനന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പ്രതിനിധ്യം കുറഞ്ഞുവരുകയാണെന്ന് സോണിയ ഗാന്ധിക്കയച്ച കത്തില്‍ മനന്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി. അത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളായ മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളില്‍ […]

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി സഖ്യം രൂപീകരിക്കാനൊരുങ്ങി ബംഗാള്‍ കോണ്‍ഗ്രസ്. സഖ്യ രൂപീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ബംഗാള്‍ പ്രതിപക്ഷ നേതാവ് അബ്ദുള്‍ മനന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പ്രതിനിധ്യം കുറഞ്ഞുവരുകയാണെന്ന് സോണിയ ഗാന്ധിക്കയച്ച കത്തില്‍ മനന്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി. അത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളായ മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങി.
ബംഗാളിലെ മുസ്ലീം ജനവിഭാഗങ്ങളെ കോണ്‍ഗ്രസിന്റെ പരമ്പരാകത വോട്ടുബാങ്കുകളായാണ് കരുതിയിരുന്നത്. എന്നാല്‍ ഐഎസ്എഫ് എല്ലാ മതേതര പാര്‍ട്ടികള്‍ക്കും വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിം, ട്രൈബല്‍ ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഐഎസ്എഫ് നടത്തുന്നത്.
സിദ്ദിഖി തന്റെ പ്രഭാഷണ ചാതൂര്യം കൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും മുസ്ലീം, ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം വളരെ വലുതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഐഎം സഖ്യത്തിനൊപ്പം ഐഎസ്എഫിനേയും കൂടി ഒപ്പം നിര്‍ത്താനായാല്‍ അത് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയേക്കാം എന്നാണ് മനന്റെ വാദം.
അബ്ദുള്‍ മനന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത്
