മറൈന്‍ ഡ്രൈവിലെ ആ കലാം ആരാധകന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്; കൊലയ്ക്ക് പിന്നിലെ കാരണം
കൊച്ചി മറൈന്‍ ഡ്രൈവിലെ അബ്ദുള്‍കലാം സ്മാരകത്തില്‍ ആറു വര്‍ഷമായി പൂക്കളര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ സെന്‍ട്രല്‍ സ്റ്റേഷന് പൊലീസിന്റെ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ സുഹൃത്തായ ഏഴിക്കര രാജേഷിനെ അറസ്റ്റ് ചെയ്തു. മാധ്യമവാര്‍ത്തകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ശിവദാസന്‍ പ്രശസ്തയിലേക്ക് ഉയര്‍ന്നതിലെ അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാജേഷ് ശിവദാസനെ ക്രൂരമായി മര്‍ദ്ദിച്ചു. തളര്‍ന്നുവീണ ശിവദാസന്റെ നെഞ്ചില്‍ ചവിട്ടുകയും വാരിയെല്ലുകള്‍ ഒടിക്കുകയും […]

കൊച്ചി മറൈന്‍ ഡ്രൈവിലെ അബ്ദുള്‍കലാം സ്മാരകത്തില്‍ ആറു വര്‍ഷമായി പൂക്കളര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ സെന്‍ട്രല്‍ സ്റ്റേഷന് പൊലീസിന്റെ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ സുഹൃത്തായ ഏഴിക്കര രാജേഷിനെ അറസ്റ്റ് ചെയ്തു.
മാധ്യമവാര്‍ത്തകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ശിവദാസന്‍ പ്രശസ്തയിലേക്ക് ഉയര്‍ന്നതിലെ അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാജേഷ് ശിവദാസനെ ക്രൂരമായി മര്‍ദ്ദിച്ചു. തളര്‍ന്നുവീണ ശിവദാസന്റെ നെഞ്ചില്‍ ചവിട്ടുകയും വാരിയെല്ലുകള്‍ ഒടിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ രാജേഷ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ്, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം നടക്കുമ്പോള്‍ രാജേഷ് മദ്യലഹരിലായിരുന്നു.
2016 മുതലാണ് ശിവദാസന്‍ സ്ഥിരമായി കലാമിന്റെ പ്രതിമ വൃത്തിയാക്കുകയും കാവല്‍ നില്‍ക്കുകയും ചെയ്യാന്‍ ആരംഭിച്ചത്. അബ്ദുള്‍ കലാമിനെ രണ്ടുപ്രാവശ്യം നേരിട്ട് കണ്ടിട്ടുള്ള ശിവദാസന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു. മരപ്പണിക്കാരനായിരുന്ന ശിവദാസന്‍ അപകടത്തില്‍ പരുക്കേറ്റതിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്.