Top

കാന്തപുരത്തെ പുറത്താക്കിയത് എന്തിന്? വെളിപ്പെടുത്തി അബ്ദുള്‍ ഹമീദ് ഫൈസി; സോഷ്യല്‍മീഡിയയില്‍ എപി-ഇകെ വിഭാഗങ്ങളുടെ തമ്മിലടി

മലപ്പുറം: കാന്തപുരം എപി അബൂബക്കല്‍ മുസലിയാരെയും അനുഭാവികളെയും എന്തിനാണ് സമസ്തയില്‍നിന്നും പുറത്താക്കിയതെന്ന് വെളിപ്പെടുത്തി എസ്‌വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് പുറത്താക്കലിന് കാരണമായതെന്നാണ് ഹമീദ് ഫൈസി പറയുന്നത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിംലീഗും സമസ്തയും തമ്മില്‍ അനൈക്യം രൂപപ്പെട്ടെന്ന വാര്‍ത്തയെ തള്ളി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്ന ചാനല്‍ അഭിമുഖത്തില്‍ ലീഗും സമസ്തയുമായുള്ള […]

6 Jan 2021 8:46 AM GMT

കാന്തപുരത്തെ പുറത്താക്കിയത് എന്തിന്? വെളിപ്പെടുത്തി അബ്ദുള്‍ ഹമീദ് ഫൈസി; സോഷ്യല്‍മീഡിയയില്‍ എപി-ഇകെ വിഭാഗങ്ങളുടെ തമ്മിലടി
X

മലപ്പുറം: കാന്തപുരം എപി അബൂബക്കല്‍ മുസലിയാരെയും അനുഭാവികളെയും എന്തിനാണ് സമസ്തയില്‍നിന്നും പുറത്താക്കിയതെന്ന് വെളിപ്പെടുത്തി എസ്‌വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് പുറത്താക്കലിന് കാരണമായതെന്നാണ് ഹമീദ് ഫൈസി പറയുന്നത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുസ്ലിംലീഗും സമസ്തയും തമ്മില്‍ അനൈക്യം രൂപപ്പെട്ടെന്ന വാര്‍ത്തയെ തള്ളി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്ന ചാനല്‍ അഭിമുഖത്തില്‍ ലീഗും സമസ്തയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1989-ല്‍ സംഭവിച്ച സമസ്തയുടെ പിളര്‍പ്പിന് വഴിവെച്ചത് ലീഗിന്റെ ഇടപെടലുകളായിരുന്നെന്ന ഐഎന്‍എല്‍ നേതാവ് എകെ അബ്ദുല്‍അസീസിന്റെ വാദത്തിന് മറുപടിയായിട്ടാണ് ഹമീദ് ഫൈസി പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കിയത്.

ആ കാലഘട്ടങ്ങളില്‍ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി താനായിരുന്നു. കാന്തപുരം വിഭാഗത്തെ മാറ്റി നിര്‍ത്തി സമസ്ത പുന:സംഘടിപ്പിച്ചത് സമസ്തയുടെ രാഷ്ട്രീയ ചിന്താധാരയില്‍ നിന്നും കാന്തപുരം വ്യതിചലിച്ചത് കൊണ്ടാണ്. സമസ്തയ്ക്ക് രാഷ്ട്രീയമില്ല, വ്യക്തികള്‍ക്ക് രാഷ്ട്രീയമാകാം എന്നാണ് സമസ്തയുടെ നിലപാട്. എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി കാന്തപുരം വിഭാഗം സമസ്തയ്ക്ക് കത്തുനല്കി. സമസ്തക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ യുവജന സംഘടനയെ അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കണമെന്നും അദ്ദേഹം സമസ്തയോട് ആവശ്യപ്പെട്ടു. നേതൃത്വം അത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ്, അനുബന്ധമായ പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് അവരെ സമസ്തയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. മുസ്ലിം ലീഗിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹമീദ് ഫൈസി പറഞ്ഞു.

ഹമീദ് ഫൈസിയുടെ വിശദീകരണത്തിന് പിന്നാലെ ഇത് കള്ളമാണെന്ന വാദവുമായി സോഷ്യല്‍ മീഡിയയില്‍ എപി വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ എപി-ഇകെ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ വാക്കേറ്റം തുടങ്ങി.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്നും ആലിക്കുട്ടി മുസ്ലിയാര്‍ പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചര്‍ച്ചകളും സജീവമാവുന്നത്. മുിംലീഗും സമസ്തയും തമ്മില്‍ അനൈക്യം രുപപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കിടെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പണക്കാടെത്തി ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.ആലിക്കുട്ടി മുസ്ലിയാരെ ലീഗ് വിലക്കിട്ടില്ലെന്നും സമസ്തയും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ വ്യക്തമാക്കി.

Popular Stories

    Next Story