‘ആദിവാസികള്‍ക്കിടയില്‍ നിന്നും വന്ന് തിരൂര്കാരെ പഠിപ്പിക്കാന്‍ നില്‍ക്കണ്ട’ ; സി മമ്മൂട്ടി എംഎല്‍ക്കെതിരെ ആദിവാസി വിരുദ്ധ പരാമര്‍ശവുമായി വി അബ്ദുറഹ്മാന്
ആദിവാസികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്. തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെയാണ് അബ്ദുറഹ്മാന് വിവാദ പരാമര്‍ശം നടത്തിയത്. അദിവാസികള്‍ക്ക് ഇടയില്‍ നിന്ന് വന്ന് തിരൂരുകാരെ പഠിപ്പിക്കാന്‍ വരേണ്ട. ആദിവാസി ഗോത്രത്തില്‍ നിന്ന് വന്ന ആള് ആദിവാസികളെ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് വി അബ്ദുറഹ്മാന് തന്റെ പരാമര്‍ശത്തില്‍ പറഞ്ഞത്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എംഎല്‍എ മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്കുന്നതിനിടെയാണ് ഈ വിവാദ പരാമര്‍ശവുമായി വി അബ്ദുറഹ്മാന് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരൂര്‍ മണ്ഡലത്തിലെ […]

ആദിവാസികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്. തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെയാണ് അബ്ദുറഹ്മാന് വിവാദ പരാമര്‍ശം നടത്തിയത്.
അദിവാസികള്‍ക്ക് ഇടയില്‍ നിന്ന് വന്ന് തിരൂരുകാരെ പഠിപ്പിക്കാന്‍ വരേണ്ട. ആദിവാസി ഗോത്രത്തില്‍ നിന്ന് വന്ന ആള് ആദിവാസികളെ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് വി അബ്ദുറഹ്മാന് തന്റെ പരാമര്‍ശത്തില്‍ പറഞ്ഞത്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എംഎല്‍എ മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്കുന്നതിനിടെയാണ് ഈ വിവാദ പരാമര്‍ശവുമായി വി അബ്ദുറഹ്മാന് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരൂര്‍ മണ്ഡലത്തിലെ വികസന പുരോഗതികളെ പറ്റി ഇരു എംഎല്‍എമാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രധാനമായും തിരൂര്‍ നഗരത്തില്‍ കാലങ്ങളായി പണി പൂര്‍ത്തിയാകാതെ നില്ക്കുന്ന മൂന്ന് പാലങ്ങളെ സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ് തിരൂര്‍ സ്വദേശിയും താനൂര്‍ എംഎല്‍എ യുമായ വി അബ്ദുറഹ്മാന് ആക്ഷേപമുയര്‍ത്തിയിരുന്നു. എംഎല്‍എ യുടെ കഴിവുകേടാണ് തിരൂരിലെ വികസന മുരടിപ്പിന് കാരണമെന്ന് അബ്ദുറഹ്മാന് ആരോപണം ഉയര്‍ത്തി. കഴിഞ്ഞദിവസം ഇതിന് മറുപടിയുമായി സി മമ്മൂട്ടി തന്നെ രംഗത്തെത്തിയിരുന്നു. വി അബ്ദുറഹ്മാന് പറയുന്നത് വിവരക്കേടാണ് എന്നായിരുന്നു എംഎല്‍എ മമ്മൂട്ടിയുടെ പ്രതികരണം. ഈ പ്രതികരണത്തിന് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് വയനാട് സ്വദേശിയായ സി മമ്മൂട്ടിക്കെതിരെ അബ്ദുറഹ്മാന് വിവാദ പരാമര്‍ശം നടത്തിയത്.