‘ഗോപാലേട്ടന്റെ പശുവില്ല, ആമിനത്താത്തയുടെ പൂവന് കോഴിയുമല്ല, താനല്ലാത്തതുകൊണ്ട് ട്രോളുമില്ല’; വിജയ ശതമാനത്തില്‍ പ്രതികരിച്ച് അബ്ദുറബ്ബ്
ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം 99 കടന്നിട്ടും വിദ്യാഭ്യാസമന്ത്രി താനല്ലാത്തതുകൊണ്ട് ആരും പരിഹസിക്കാനോ ട്രോളാനോ തയ്യാറാകുന്നില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജയ ശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലക്കുറച്ചു കാണുന്നുവെന്നും അതില്‍ ട്രോളുകളും മറ്റും കൊണ്ടുവരുന്നത് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണിയാണെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി. 2011 മുതല്‍ 2021 വരെയുള്ള എസ്എസ്എല്‍സി വിജയ ശതമാന പട്ടിക നിരത്തിക്കൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ വിശദീകരണം. 2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 […]
14 July 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം 99 കടന്നിട്ടും വിദ്യാഭ്യാസമന്ത്രി താനല്ലാത്തതുകൊണ്ട് ആരും പരിഹസിക്കാനോ ട്രോളാനോ തയ്യാറാകുന്നില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജയ ശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലക്കുറച്ചു കാണുന്നുവെന്നും അതില്‍ ട്രോളുകളും മറ്റും കൊണ്ടുവരുന്നത് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണിയാണെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
2011 മുതല്‍ 2021 വരെയുള്ള എസ്എസ്എല്‍സി വിജയ ശതമാന പട്ടിക നിരത്തിക്കൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ വിശദീകരണം. 2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും എസ്എസ്എല്‍സി വിജയശതമാനം കൂടിക്കൂടി വന്നു. 2012 ല്‍ 93.64ശതമാനം, 2013 ല്‍ 94.17, 2014 ല്‍ 95.47, 2015 ല്‍ 97.99, 2016 ല്‍ 96.59 യുഡിഎഫിന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി. 2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തില്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ല്‍ 95.98 ശതമാനം, 2018 ല്‍ 97.84,2019 ല്‍ 98.11, 2020 ല്‍ 98.82, ഇപ്പോഴിതാ 2021 ല്‍ 99.47 ശതമാനം പേരും എസ്എസ്എല്‍സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണെന്നും അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.
