Top

കാറില്‍ കെട്ടി വലിക്കുമ്പോള്‍ അബാക്ക മൂന്ന് മാസം ഗര്‍ഭിണി; പ്രസവിച്ചു; കെട്ടിവലിച്ചയാള്‍ക്കെതിരെ വീണ്ടും പരാതി

അബാക്ക എന്ന വളര്‍ത്തുനായയെ കാറിന്റെ ഡിക്കിയില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ച സംഭവം ഏറെ ദുഃഖത്തോടെയാണ് കേരളം കേട്ടത്. നല്ല വേഗത്തില്‍ പായുന്ന കാറിന് പിന്നില്‍ കെട്ടിയ നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. എന്നാല്‍ അബാക്ക ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. തവിട്ടും കറുപ്പും നിറങ്ങളിലാണ് അബാക്കയുടെ കുഞ്ഞുങ്ങള്‍. അബാക്കയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 11 നായിരുന്നു അബാക്കയെ കാറില്‍ കെട്ടി വലിച്ചത്. തുടര്‍ന്ന് ദയ അനിമല്‍ […]

11 Feb 2021 8:31 AM GMT

കാറില്‍ കെട്ടി വലിക്കുമ്പോള്‍ അബാക്ക മൂന്ന് മാസം ഗര്‍ഭിണി; പ്രസവിച്ചു; കെട്ടിവലിച്ചയാള്‍ക്കെതിരെ വീണ്ടും പരാതി
X

അബാക്ക എന്ന വളര്‍ത്തുനായയെ കാറിന്റെ ഡിക്കിയില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ച സംഭവം ഏറെ ദുഃഖത്തോടെയാണ് കേരളം കേട്ടത്. നല്ല വേഗത്തില്‍ പായുന്ന കാറിന് പിന്നില്‍ കെട്ടിയ നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. എന്നാല്‍ അബാക്ക ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. തവിട്ടും കറുപ്പും നിറങ്ങളിലാണ് അബാക്കയുടെ കുഞ്ഞുങ്ങള്‍. അബാക്കയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 11 നായിരുന്നു അബാക്കയെ കാറില്‍ കെട്ടി വലിച്ചത്. തുടര്‍ന്ന് ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. നിലവില്‍ സംഘടനാ വൈസ് പ്രസിഡണ്ടായ ടിജെ കൃഷ്ണന്റെ സംരക്ഷണത്തിലാണ് അബാക്ക. റോഡിലൂടെ വലിച്ചിഴക്കപ്പെട്ട സമയത്ത് അബാക്ക മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്ന് ചൂണ്ടാകാട്ടി ദയ കഴിഞ്ഞ ദിവസം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അബാക്കയെ കെട്ടിവലിക്കുന്നത് കാറിന്റെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ പകര്‍ത്തുകയായിരുന്നു. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ആദ്യം ചെറുപ്പക്കാരനോട് കയര്‍ത്ത ഡ്രൈവര്‍, പിന്നീട് നായയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

സംഭവത്തില്‍ യൂസഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

Popular Stories