Top

സച്ചിനെ ഒഴിവാക്കി ഡിവില്ലേഴ്‌സിന്റെ ഐപിഎല്‍ ഡ്രീം ഇലവന്‍, ധോനി നായകന്‍

ഇന്ത്യന്‍ പ്രീമിയര് ലീഗിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്ത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോനിയാണ് എബിഡിയുടെ ഡ്രീം ടീമിന്റെ നായനകന്‍. അതേസമയം ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ തന്റെ ടീമിലെടുക്കാന്‍ എബിഡി തയ്യാറായില്ല. നാലാം സ്ഥാനത്ത് സ്വന്തം പേരാണ് ദക്ഷിണാഫ്രിക്കന്‍ താരം എഴുതിയത്. ലീഗില്‍ 169 മത്സരങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ എബിഡി 4849 റണ്‍സാണ് സ്വന്തം പേരിലെഴുതിയിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ […]

3 April 2021 3:59 AM GMT

സച്ചിനെ ഒഴിവാക്കി ഡിവില്ലേഴ്‌സിന്റെ ഐപിഎല്‍ ഡ്രീം ഇലവന്‍, ധോനി നായകന്‍
X

ഇന്ത്യന്‍ പ്രീമിയര് ലീഗിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്ത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോനിയാണ് എബിഡിയുടെ ഡ്രീം ടീമിന്റെ നായനകന്‍. അതേസമയം ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ തന്റെ ടീമിലെടുക്കാന്‍ എബിഡി തയ്യാറായില്ല. നാലാം സ്ഥാനത്ത് സ്വന്തം പേരാണ് ദക്ഷിണാഫ്രിക്കന്‍ താരം എഴുതിയത്.

ലീഗില്‍ 169 മത്സരങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ എബിഡി 4849 റണ്‍സാണ് സ്വന്തം പേരിലെഴുതിയിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ് താരം. നിരീക്ഷകര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. എബിഡിയുടെ ടീമില്‍ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും മുംബൈ നായകന്‍ രോഹിത് ശര്‍മയുമാണ്. നാലാം സ്ഥാനത്ത് എബിഡിയുടെ ആത്മസുഹൃത്തും ബംഗളൂരു നായകനുമായ വിരാട് കോഹ് ലി തന്നെയാണ്. അഞ്ചാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. അതേസമയം സ്റ്റീവ് സ്മിത്തും അഞ്ചാം സ്ഥാനത്ത് ഉചിതനായ കളിക്കാരനാണെന്ന് എബിഡി പറഞ്ഞു.

കാഗിസോ റബാദ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസ് സ്‌ക്വാഡ്. രവീന്ദ്ര ജഡേജ, അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ എന്നിവര്‍ സ്പിന്‍ ആക്രമണം. വിക്കറ്റിന് പിന്നില്‍ നായകന്‍ ധോനി തന്നെ. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും എബിഡിയുടെ ഡ്രീം ടീമിലുണ്ട്.

Next Story

Popular Stories