Top

നാലു പതിറ്റാണ്ടിനു ശേഷം വിംബിള്‍ഡണില്‍ ഓസീസ് വസന്തം; ഇറ്റ്‌സ് ‘ബാര്‍ട്ടി’ ടൈം ഇന്‍ ലണ്ടന്‍

41 വര്‍ഷത്തിനു ശേഷം വിംബിള്‍ഡണ്‍ പുല്‍ക്കോര്‍ട്ടില്‍ ഓസീസ് വസന്തം. എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്ത്തി ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടി വനിതാ വിഭാഗം കിരീടം ചൂടി. ഇന്നു സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 6-3, 6-7, 6-3 എന്ന സ്‌കോറില്‍ ഒന്നിെനതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ ജയം. 2019 ഫ്രഞ്ച് ഓപ്പണിനു ശേഷം ബാര്‍ട്ടി നേടുന്ന തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. നേരത്തെ ജൂനിയര്‍ താരമായി വിംബിള്‍ഡണ്‍ ഉയര്‍ത്തിയിട്ടുള്ള […]

11 July 2021 1:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാലു പതിറ്റാണ്ടിനു ശേഷം വിംബിള്‍ഡണില്‍ ഓസീസ് വസന്തം; ഇറ്റ്‌സ് ‘ബാര്‍ട്ടി’ ടൈം ഇന്‍ ലണ്ടന്‍
X

41 വര്‍ഷത്തിനു ശേഷം വിംബിള്‍ഡണ്‍ പുല്‍ക്കോര്‍ട്ടില്‍ ഓസീസ് വസന്തം. എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്ത്തി ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടി വനിതാ വിഭാഗം കിരീടം ചൂടി. ഇന്നു സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 6-3, 6-7, 6-3 എന്ന സ്‌കോറില്‍ ഒന്നിെനതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ ജയം.

2019 ഫ്രഞ്ച് ഓപ്പണിനു ശേഷം ബാര്‍ട്ടി നേടുന്ന തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. നേരത്തെ ജൂനിയര്‍ താരമായി വിംബിള്‍ഡണ്‍ ഉയര്‍ത്തിയിട്ടുള്ള ബാര്‍ട്ടിക്ക് സീനിയര്‍ തലത്തിലെ വിജയം സ്വപ്‌നസാഫല്യമായി.

ചെക് താരത്തിന്റെ വെല്ലുവിളി അതിജീവിച്ച് ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തില്‍ മുന്‍തൂക്കം നേടിയ ബാര്‍ട്ടിക്കെതിരേ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടമാണ് പ്ലിസ്‌കോവ നടത്തിയത്. കടുത്ത സമ്മര്‍ദ്ദത്തിനിടയിലും സമചിത്തത വിടാതെ പൊരുതിയ ചെക് താരം ടൈബ്രേക്കറില്‍ സെറ്റ് കൈയിലാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.

മൂന്നാം സെറ്റിലും തുടക്കത്തില്‍ ബ്രെക്ക് കണ്ടത്തി രണ്ടാം സെറ്റിലെ നിരാശ മറികടക്കുന്ന ആഷ് ബാര്‍ട്ടിയെ ആണ് കാണാന്‍ സാധിച്ചത്. പലപ്പോഴും നീളന്‍ റാലികള്‍ കണ്ട മത്സരത്തില്‍ പ്ലിസ്‌കോവ മികച്ച പോരാട്ടം ആണ് ബാര്‍ട്ടിക്ക് നല്‍കിയത്.

എന്നാല്‍ ബാര്‍ട്ടി ഉറച്ചു തന്നെയായിരുന്നു. സെറ്റ് 6-3 നു നേടി വിംബിള്‍ഡണ്‍ കിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കി. വഴങ്ങിയ അഞ്ചു ബ്രേക്ക് പോയിന്റുകളില്‍ നാലും വഴങ്ങിയ ബാര്‍ട്ടി എട്ടു തവണ ബ്രൈക്ക് പോയിന്റുകള്‍ സൃഷ്ടിക്കുകയും ആറു തവണ ബ്രേക്ക് കണ്ടത്തുകയും ചെയ്തു.

ഇതിനു മുമ്പ് 1976-ല്‍ ക്രിസ് എവര്‍ട്ട് ലോയിഡാണ് അവസാനമായി വിംബിള്‍ഡണ്‍ ചൂടിയ വനിതാ താരം. ഓസ്‌ട്രേലിയന്‍ തദ്ദേശവംശജ കൂടിയായ ഇവനോ ഗൂലഗോങ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയതിന്റെ 50 വാര്‍ഷികത്തിലായിരുന്നു ബാര്‍ട്ടിയുടെ കിരീടധാരണമന്നതും ശ്രദ്ധേയം.

ഗൂലഗോങിനെ ആദരിക്കാനുള്ള വസ്ത്രം ധരിച്ചായിരുന്നു ഇന്ന് ബാര്‍ട്ടി കളിക്കാന്‍ ഇറങ്ങിയത്. ഇടക്ക് ക്രിക്കറ്റിലും ഗോള്‍ഫിലും പോലും തിളങ്ങിയ ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ കായികരംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കുക ആണ്.

Next Story

Popular Stories