Top

ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ; ബുധനാഴ്ച കരതൊടും, 7 ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ച്‌ സംസ്ഥാനം

കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 May 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ; ബുധനാഴ്ച കരതൊടും, 7 ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ച്‌ സംസ്ഥാനം
X

പാരാദ്വീപ്: ‘യാസ്’ ചുഴലിക്കാറ്റിന്റെ ഭീഷണിയുമായി ബംഗാൾ ഉൾക്കടൽ. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് യാസ്’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കര തൊടുമെന്ന് സ്ഥിരീകരിച്ചത്. വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴിയാണ് ചുഴലിക്കാറ്റ് കര തൊടുക.

ചുഴലിക്കാറ്റിന്റെ സഞ്ചാരവേഗത മണിക്കൂറിൽ 90 കിലോമീറ്റർ ആണ്. ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. നാവിക സേനയുടെ നാല് കപ്പലുകൾക്കാണ് രക്ഷപ്രവർത്തനങ്ങൾക്കായി തയ്യാറായിരിക്കാൻ നിർദ്ദേശം ലഭിച്ചിരുള്ളത്. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ് യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായിട്ടുള്ളത്. ജാർഖണ്ഡ്, ബീഹാർ ,അസം എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Next Story

Popular Stories